Murderer
മർഡറർ (2014)

എംസോൺ റിലീസ് – 2035

Download

5073 Downloads

IMDb

5.1/10

Movie

N/A

തന്റെ യഥാർത്ഥ വ്യക്തിത്വവും ഭൂതകാലവുമൊക്കെ മറച്ചു വച്ച്കൊണ്ട് ഒരു ഗ്രാമപ്രദേശത്ത് നായ്ക്കളുടെ ഫാമൊക്കെ നടത്തി മകൻ യോങ് ഹോയുമൊത്ത് തീർത്തും ശാന്തമായൊരു ജീവിതം നയിക്കുന്നയാളാണ് മിസ്റ്റർ ലിം.
അവിടേയ്ക്ക് പുതുതായി താമസം മാറിഎത്തിയതാണ് ജിസൂ എന്ന പെൺകുട്ടി, ഭൂതകാലത്തിൽ സംഭവിച്ച ചില സംഭവങ്ങൾ കൊണ്ടും നിലവിലെ കുടുംബപശ്ചാത്തലം കൊണ്ടും ആരോടും അടുക്കാൻ ഇഷ്ട്ടമില്ലാത്ത സ്വഭാവക്കാരിയാണ് ജിസൂ, എന്നാൽ സമാനസ്വഭാവമുള്ള യോങ് ഹോ തന്റെ അതേ ക്ലാസ്സിൽ തന്നെ ചേരുന്ന ജിസൂവുമായി അടുക്കുന്നു. എന്നാൽ മിസ്റ്റർ ലിമ്മിന് ജിസൂ തന്റെ ഭൂതകാലത്തെകുറിച്ച് തിരിച്ചറിഞ്ഞെന്ന്  മനസിലാവുന്നതോടെ, അയാളുടെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന മൃഗം വീണ്ടും തലപൊക്കുകയാണ്…
നിങ്ങളെ അയാൾ ഭയപ്പെടുത്തും.. നിങ്ങളയാളെ വെറുക്കും..ഒടുവിൽ നിങ്ങൾക്ക് അയാളോട് ചെറിയൊരു സഹതാപം എങ്കിലും തോന്നും…

ഡോൺ ലീയുടെ കരിയറിലെ തന്നെ ഏറ്റവും അഭിനയപ്രാധാന്യമുള്ള ചിത്രമാണിത്, Deep Trap ന് മുൻപ് പുള്ളി നെഗറ്റീവ് റോളിൽ അഭിനയിച്ച ചിത്രം, പക്ഷെ ഇതൊരിക്കലും ഒരു ടിപ്പിക്കൽ ഡോൺ ലീ മാസ്സ് മസാല മൂവിയല്ല, അത് കൊണ്ട് തന്നെ ഡോൺ ലീയുടെ മാസ്സ് ആക്ഷൻ രംഗങ്ങളുടെ ആരാധകനാണ് നിങ്ങളെങ്കിൽ ദയവായി ഈ ചിത്രം കാണാതിരിക്കുക… മറിച്ച് അദ്ദേഹത്തിലെ നടനെ തിരിച്ചറിയാൻ ആണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ തീർച്ചയായും നിങ്ങളീ ചിത്രം മിസ്സ്‌ ആക്കാതിരിക്കുക…