My First Client
മൈ ഫസ്റ്റ് ക്ലയന്റ് (2019)

എംസോൺ റിലീസ് – 2383

ഭാഷ: കൊറിയൻ
സംവിധാനം: Kyu-sung Jang
പരിഭാഷ: പ്രശോഭ് പി.സി
ജോണർ: ഡ്രാമ
Download

4786 Downloads

IMDb

7.4/10

Movie

N/A

സമൂഹത്തിൽ എക്കാലവും നിലനിൽക്കുന്ന ബാലപീഢനം വിഷയമാക്കിയ, ഏറെ ശ്രദ്ധ നേടിയ കൊറിയൻ ചിത്രം. പ്രസ്തുത വിഷയം മനസിൽ വല്ലാതെ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.
നിയമ ബിരുദം നേടി ജോലിയില്ലാതെ നടക്കുകയാണ് ജുങ്-യോപ് എന്ന യുവാവ്. പല ഇന്റർവ്യുവിലും പങ്കെടുക്കുന്നുണ്ടെങ്കിലും ജോലി മാത്രം ശരിയാകുന്നില്ല. ഒടുവിൽ മൂത്ത സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങി തൽക്കാലം ബാലാവകാശ സമിതിയിൽ ജോലിക്ക് കയറുന്നു. അപ്പോഴും മനസിലെ ലക്ഷ്യം വൻകിട നിയമ കമ്പനികളിലൊന്നിൽ കയറിപ്പറ്റണമെന്നായിരുന്നു.
അങ്ങനെ ഇരിക്കെയാണ് ഒരു പത്തു വയസുകാരിയും അവളുടെ ഏഴ് വയസുള്ള അനിയനും ജുങ്-യോപ്പിനെ തേടി വരുന്നത്. അവർക്ക് ചില കാര്യങ്ങൾ പറയണമെന്നുണ്ട്. ചില ആഗ്രഹങ്ങളുമുണ്ട്.
അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ കഥാഗതി മാറിമറിയുന്നു.
കൊറിയൻ ഡ്രാമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മറക്കാനാവാത്ത വൈകാരിക മുഹൂർത്തങ്ങൾ നൽകുന്ന ചിത്രം.