My Girlfriend Is an Agent
മൈ ഗേൾഫ്രണ്ട് ഈസ് ആൻ ഏജന്റ് (2009)

എംസോൺ റിലീസ് – 2681

Download

9473 Downloads

IMDb

6.3/10

Movie

N/A

ആത്മാർത്ഥമായി തന്റെ കാമുകിയെ സ്നേഹിക്കുന്ന ജേ-ജുൻ, തന്റെ കാമുകിയായ സൂ-ജി തന്നെ ശരിക്ക് സ്നേഹിക്കുന്നില്ലന്ന് പറഞ്ഞ് നാട് വിടുന്നതാണ് സിനിമയുടെ ആരംഭം.

എന്നാൽ രഹസ്യ ഏജന്റായ സൂ-ജി തന്റെ ജോലി കാര്യം ജേ-ജൂൻ അറിയാതെ മറച്ചു പിടിക്കുക മാത്രമാണ് ചെയ്തത്.
എന്തായാലും മൂന്ന് വർഷത്തിന് ശേഷം കൊറിയയിലേക്ക് വരുന്ന നായകൻ കാമുകിയെപ്പോലെ തന്നെ ഒരു രഹസ്യ ഏജന്റായാണ് തിരിച്ചെത്തുന്നത്.

പക്ഷേ രണ്ടു പേർക്കും അത് പരസ്പരം അറിയില്ല. എന്നാൽ ഇവർ രണ്ടും നാടിന് ആപത്തായ ഒരു കാര്യം കണ്ടെത്താനുള്ള അന്വേഷണത്തിലുമാണ്.

അവർ രണ്ടും ചേർന്ന് ആ ജോലി പൂർത്തിയാക്കുമോ, അതോ പരസ്പരം തിരിച്ചറിയാതിരിക്കുമോ, എന്നതാണ് ബാക്കി കഥ