My Little Brother
മൈ ലിറ്റൽ ബ്രദർ (2017)

എംസോൺ റിലീസ് – 2923

ഭാഷ: കൊറിയൻ
സംവിധാനം: Ma Dae-yun
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: കോമഡി
Download

5633 Downloads

IMDb

6.3/10

Movie

N/A

ചില സഹോദരങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലായിരിക്കും. ചിലർ അത്ര അടുപ്പത്തിലായിരിക്കില്ല. എന്നാൽ ഒരു അടുപ്പവും ഇല്ലാത്ത മൂന്ന് സഹോദരങ്ങളുടെ കഥയാണ് ഇത്.

O Sung Ho, O Su Kyung, O Joo Mi. മൂന്ന് പേരും സഹോദരങ്ങൾ ആണെങ്കിലും, തമ്മിൽ വലിയ അടുപ്പമൊന്നുമില്ല. ഒരു ദിവസം മൂന്ന് പേർക്കും അച്ഛൻ മരിച്ചു എന്ന കോൽ വരുന്നു. അച്ഛൻ കുറേ കാലമായി ഗ്രാമപ്രദേശത്താണ് താമസം. അതുകൊണ്ട് ഇവരുമായി കോണ്ടാക്ട് ഇല്ല. സോളിലേക്ക് വരുമ്പോ ഉണ്ടായ ബസ് അപകടത്തിലാണ് അച്ഛൻ മരണപ്പെട്ടത്. ശവസംസ്കാരത്തിൽ വെച്ച് ഒരു പയ്യൻ അവരുടെ അനിയനാണെന്ന് പറഞ്ഞ് അവരെ സമീപിക്കുന്നു. ചെറിയ പയ്യൻ ആയതുകൊണ്ട് അമ്മയുടെ മരണ ശേഷം അച്ഛൻ ആ ചെക്കനെ ദത്തെടുത്തതാകാം എന്നവർ ഊഹിക്കുന്നു. പിന്നീട് ഉണ്ടാകുന്ന ഓരോ സംഭവങ്ങളും, തമാശകളും, വൈകാരിക നിമിഷങ്ങളും, അവർക്കിടയിലെ കുടുംബ ബന്ധങ്ങളുടേയും കഥ പറയുന്ന ഒരു Family-Comedy, Feelgood movie യാണ്, Ma Dae Yun ന്റെ സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ മൈ ലിറ്റൽ ബ്രദർ.