Naked Fireman Season 1
നേക്കഡ് ഫയർമാൻ സീസൺ 1 (2017)

എംസോൺ റിലീസ് – 1675

ഭാഷ: കൊറിയൻ
സംവിധാനം: Park Jin-seok
പരിഭാഷ: ദീപക് ദീപു ദീപക്
ജോണർ: ഡ്രാമ
Download

3984 Downloads

IMDb

6.7/10

Series

N/A

നായിക ഹാൻ ജിൻ ആയക്ക് പത്തു വർഷം മുമ്പ് വീട്ടിൽ ഉണ്ടായ ഒരു തീ പിടുത്തത്തിനിടെ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടു അന്ന് ആ രാത്രി താനും കുടുംബവും വീട്ടിൽ ഇല്ലാത്ത നേരത്തു ഒരു മോഷണ ശ്രമം നടക്കുകയുണ്ടായി തന്റെ അച്ഛൻ ഒരു പ്രശസ്ത പൈന്റർ ആയിരുന്നു. അയാളുടെ കയ്യിൽ ഉള്ള പൈന്റിങ്ങുകൾക്കെല്ലാം വലിയ വിലയുണ്ടായിരുന്നു, അത് കൊണ്ടു തന്നെയാണ് മോഷണ ശ്രമവും നടന്നത്.

അവർ തിരിച്ചു വീട്ടിൽ എത്തുന്ന സമയത്താണ് കള്ളന്മാർ ഓടി രക്ഷപ്പെടുന്നത് ജിൻ ആയ കാണുന്നത്. അവർ രണ്ടു പേരുണ്ടായിരുന്നു സ്കൂൾ സ്റ്റുഡന്റ്‌സ് ആയിരുന്നു അവർ അതിൽ ഒരുതനെ പിടിക്കാൻ ജിൻ ആയ നോക്കുന്നു ആസമയതാണ് അവന്റെ പുറത്ത് ഉള്ള പാട് അവൾ ശ്രദ്ധിക്കുന്നത്.

പത്തു വർഷത്തിനിപ്പുറവും തന്റെ മാതാപിതാക്കളുടെ കൊലയാളിയെ അവൾ തേടുകയാണ് നഷ്ടപ്പെട്ടു പോയ ആ രാത്രിയിൽ ഓർമ ഒരു നിമിഷം തിരിച്ചു വരുന്നു അതെ ആ കള്ളന്റെ ശരീരത്തിന് പുറത്തുള്ള പാട് കൊലയാളിയെ കണ്ടത്താൻ അവൾ തന്ത്രം പ്രയോഗിക്കുന്നു പൈന്റിങിനായി ഒരു പകുതിനഗ്ന മോഡലിനെ ആവശ്യം ഉണ്ടെന്ന പരസ്യം കൊടുക്കുന്നു നല്ല ഒരു തുകയും പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടുണ്ട്.

നായകൻ കാങ് ചിയോൾ സൂ ഒരു ഫയർമാൻ ആയിരുന്നു തന്റെ ഡിപ്പോയിലെ ക്യാപ്റ്റിന് ക്യാൻസർ ചികിത്സക്ക് പണം അവശ്യമുള്ളതിനാൽ ഒരു ഫ്രണ്ട് വഴി ജിൻ ആയക്ക് പെയിന്റിങ് ചെയ്യാനുള്ള പകുതിനഗ്ന മോഡൽ ആയി പോകാൻ തയ്യാറാകുന്നു.

പത്തു വർഷമായി ജിൻ ആയ തേടുന്ന കൊലയാളി കാങ് ചിയോൾ സൂ ആണെന്ന് ജിൻ ആയ മനസിലാക്കുന്നു.

കഥയുടെ ഗതി മാറി മറയുന്നതും പതിയെ പതിയെ സംഭവത്തിന് പിന്നിലുള്ള ദുരൂഹതകൾ ഒന്നൊന്നായി പുറത്തു വരുന്നതും ആ പോയിന്റിൽ നിന്നാണ്.

വെറും നാല് എപ്പിസോഡ്, വേണമെങ്കിൽ കുറെ അവശ്യ മില്ലാത്ത കഥാപാത്രങ്ങളെയും പിന്നെ നായിക നായകൻ പ്രണയം,അതിനിടക്ക് ട്രയാങ്കിൾ പ്രണയം,അക്ഷൻസ് ചേസിങ് ഒക്കെ കുത്തി കയറ്റി ഒരു 16 എപ്പിസോഡ് ആക്കി നീണ്ട ഒരു ഡ്രാമ ആക്കാമായിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വെറൈറ്റി ആയി തന്നെ അവതരിപ്പിക്കുന്നു.