Nightmare Teacher
നൈറ്റ്‌മേർ ടീച്ചർ (2016)

എംസോൺ റിലീസ് – 1472

Download

2784 Downloads

IMDb

7/10

Series

N/A

2016ൽ കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ ഒരു ഗംഭീര ഡ്രാമാ സീരീസാണ് ‘നൈറ്റ്‌മേർ ടീച്ചർ’. Moon-Sub Hyun ന്റെ സംവിധാനത്തിൽ 12 എപ്പിസോഡുകളിലായി പുറത്ത് വന്ന സീരീസ് പതിവു ഹൈസ്‌കൂൾ ഡ്രാമാ സീരീസുകളിൽ നിന്നും അവതരണ രീതിയിലെയും കഥാഗതിയിലെയും പുതുമകൾ കൊണ്ട് വേറിട്ടൊരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

ഇതിലെ കഥ നടക്കുന്നത് ഒരു സ്കൂളിലാണ്. അവിടെ താത്കാലികമായി ഒരു അദ്ധ്യാപകൻ വരുന്നതും അതിൽ പിന്നെ അവിടെയുള്ള കുട്ടികളുടെ വിചിത്രമായ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയും ചെയ്യുന്നു. പക്ഷേ ഈ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് അവർ ഒരു കരാർ ഒപ്പുവെക്കുകയും ആ കരാർ അവരുടെ ജീവിതത്തെത്തന്നെ മാറ്റി മറിക്കുകയും ചെയ്യുന്നു. ഇതിന്റെ പുറകിലുള്ള നിഗൂഢത പുറത്ത് കൊണ്ടുവരുന്നതാണ് കഥ.