No Breathing
നോ ബ്രീത്തിങ് (2013)

എംസോൺ റിലീസ് – 2726

ഭാഷ: കൊറിയൻ
സംവിധാനം: Yong-sun Jo
പരിഭാഷ: വിഷ്ണു ഷാജി
ജോണർ: റൊമാൻസ്, സ്പോർട്ട്
Download

3496 Downloads

IMDb

6.4/10

Movie

N/A

2013 നീന്തൽ വിഷയം പ്രമേയമാക്കി ചോ യോങ്ങ്‌-സൺ സംവിധാനം ചെയ്ത കൊറിയൻ സ്പോർട്സ് മൂവിയാണ് നോ ബ്രീത്തിങ്.

വെള്ളത്തിനടിയിലൂടെ ശ്വാസം എടുക്കാതെ നീന്തുന്ന രീതിയാണ് നോ ബ്രീത്തിങ്.

കുട്ടിക്കാലം മുതലേ നീന്തൽ മത്സരങ്ങളിൽ മത്സരിച്ചു കൊണ്ടിരുന്ന താരങ്ങളായിരുന്നു ജിയോങ്ങ് വൂ-സാങ്ങും, ചോ വോൺ-ഇല്ലും. കൊറിയയുടെ നാഷണൽ താരമായി വളർന്ന ജിയോങ്ങ് വൂ-സാങ്ങും, അച്ഛൻറെ മരണശേഷം നീന്തൽ ഉപേക്ഷിച്ച ചോ വോൺ-ഇല്ലും സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ വർഷങ്ങൾക്കുശേഷം ഒരു സ്കൂളിൽ വീണ്ടും ചേരേണ്ടി വരുന്നു. ഒളിമ്പിക്സ് ലക്ഷ്യമാക്കി നാഷണൽസിൽ സെലക്ഷൻ നേടുക എന്ന ലക്ഷ്യത്തോടെ ഇരുവരും നടത്തുന്ന പരിശ്രമമാണ് നോ ബ്രീത്തിങ്ങിൻ്റെ ഇതിവൃത്തം. സ്പോർട്സ് മൂവി ആണെങ്കിലും പ്രണയത്തിനും, സൗഹൃദത്തിനും, കുടുംബ ബന്ധങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് നോ ബ്രീത്തിങ്ങ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്സിനോട് അടുക്കുമ്പോഴുള്ള ഉള്ള മത്സരത്തിന്റെ ചൂടും, ചൂരും, ആവേശവും പ്രേക്ഷകന് നേരിട്ട് കാണുന്ന അതേ പ്രതീതി നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.