No Mercy
നോ മെഴ്‌സി (2019)

എംസോൺ റിലീസ് – 1427

ഭാഷ: കൊറിയൻ
സംവിധാനം: Kyeong-Taek Lim
പരിഭാഷ: മനു എ ഷാജി
ജോണർ: ആക്ഷൻ
Download

9955 Downloads

IMDb

5.7/10

Movie

N/A

വാദിയെ പ്രതിയാക്കുന്ന നിയമത്തിന്റെ നൂലിഴകളിൽ കുടുങ്ങി ഒന്നരവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന നായിക ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങുന്നത് തന്റെ അനുജത്തിയുമൊന്നിച്ചുള്ള സന്തോഷം നിറഞ്ഞ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ്. പക്ഷേ ആ സ്വപ്നത്തിന് ജീവൻകൊടുക്കുന്നതിനു മുൻപുതന്നെ അവളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കാൻ പോന്ന ചിലത് സംഭവിക്കുന്നു. അന്ന് രാവിലെയും പതിവുപോലെ മടിപിടിച്ച് സ്കൂളിലേക്ക് പോയ അവളുടെ അനുജത്തി നേരമേറെയായിട്ടും തിരിച്ചു വരുന്നില്ല. അവളെ സഹായിക്കാൻ ഉത്തരവാദിത്വപ്പെട്ടവരെല്ലാം അവളെ കയ്യൊഴിയുക മാത്രമല്ല, അവളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. തന്നെ സഹായിക്കാൻ ആരും വരില്ല എന്ന തിരിച്ചറിവിൽ ആകെ കൈമുതലായുള്ള മാർഷ്യൽ ആർട്ട്സുമായി അവൾ അനുജത്തിയെ കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെടുന്നു. അനുജത്തിയെ കണ്ടെത്താനുള്ള ചേച്ചിയുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.