എംസോൺ റിലീസ് – 3432
ഭാഷ | കൊറിയൻ |
സംവിധാനം | Kwon Seok-jang |
പരിഭാഷ | സജിത്ത് ടി. എസ് |
ജോണർ | ഡ്രാമ, കോമഡി, റൊമാൻസ് |
ഒരു മൃഗഡോക്ടറാണ് Han Ji-Yul. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച അവനെ വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. സോളിലെ ഒരു വെറ്റിനറി ക്ലിനിക്കിലാണ് Ji-Yul ഇപ്പോൾ ജോലി ചെയ്യുന്നത്.
അങ്ങനെ ഒരു ദിവസം, നാട്ടിലുള്ള അപ്പൂപ്പന്റെ മൃഗാശുപത്രിയിലെ നേഴ്സ് വേഗം അവിടേക്ക് ചെല്ലാനായി പറയുന്നു. അപ്പൂപ്പന് എന്തേലും സംഭവിച്ചെന്ന് കരുതി അവിടേക്ക് എത്തിയ അവനോട് അപ്പൂപ്പൻ ഫോണിൽ വിളിച്ച് ഒന്നും പറ്റിയിട്ടില്ലെന്നും, അപ്പൂപ്പനും അമ്മൂമ്മയും ക്രൂസ് യാത്രയ്ക്ക് പോകുന്നത് കൊണ്ട്, അവർ തിരികെ വരുന്നത് വരെ അവിടുത്തെ മൃഗാശുപത്രി നോക്കാനും പറയുന്നു. സോളിൽ (Seoul) വളർത്തു മൃഗങ്ങളെ മാത്രം ചികിത്സിച്ചിരുന്ന അവന് അവിടെ എത്തുമ്പോൾ കന്നുകാലികളെക്കൂടി ചികിത്സിക്കേണ്ടതായി വരുന്നു. ഗ്രാമത്തിലെ ആളുകളുടെ അമിത സൗഹൃദത്തോടെയുള്ള പെരുമാറ്റവും അവന് ഇഷ്ടമാകുന്നില്ല, ഒപ്പം അവന്റെ കാര്യങ്ങളിൽ തലയിടാൻ വരുന്ന പോലീസായ ഒരു പെണ്ണും. എങ്കിലും അപ്പൂപ്പൻ വരുന്നത് വരെ അവൻ തന്നാലാവും വിധം അവിടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു.
ഫീൽ ഗുഡ് സീരീസ് അന്വേഷിച്ചു നടക്കുന്നവർക്ക് ഗ്രാമീണ ഭംഗിയും പച്ചപ്പും നിറഞ്ഞ ഈ സീരീസ് തീർച്ചയായും ഇഷ്ടമാകും.
സീരിസിലെ പ്രധാന ആകർഷണം എന്നത് Red Velvet എന്ന K-Pop ഗ്രൂപ്പിലെ മെമ്പറായ Joy (Park Soo-Young) ആണ്. Choo Young-Woo, Baek Seong-Cheol എന്നിവരും ഇതിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.