One Sunny Day
വൺ സണ്ണി ഡേ (2014)

എംസോൺ റിലീസ് – 2394

Download

5625 Downloads

IMDb

7.2/10

Movie

N/A

പ്രണയത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അലഞ്ഞു തിരിഞ്ഞു പോകുന്ന മനുഷ്യ ജന്മങ്ങൾ ഉണ്ട്. മറക്കണമെന്നാഗ്രഹിച്ചിട്ടും ഒരിക്കലും മറക്കാനാവാതെ, ആ ഓർമകളിൽ മുങ്ങി താഴ്ന്നു പോകുന്നവർ. തുടർച്ചയായ മഴ കഴിഞ്ഞ് ഒരു വെയിലുള്ള ദിവസം ജീവിതത്തിലേക്ക് കടന്നു വരുന്ന പോലെ, ഓർമകളുടെ തണുപ്പിൽ ഒരു കുഞ്ഞു വെയിലായി ഒരാൾ കടന്നു വന്നാലോ.

നഷ്ടപ്രണയത്തിന്റെ നോവുകളുമായാണ് നടൻ ജോലിക്കാര്യത്തിനായി ജേജു ദ്വീപിലേക്ക് എത്തിച്ചേരുന്നത്. എന്നാൽ അന്ന് രാത്രി തന്നെ അവിടെ ഗസ്റ്റ് ഹൌസിൽ വെച്ച് അവന്റെ പണവും സാധനങ്ങളും മോഷ്ടിക്കപ്പെടുന്നു. അങ്ങനെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ പോവുമ്പോളാണ് നടിയെ കണ്ടു മുട്ടുന്നത്. ഇരുവരും പിന്നീട് പരസ്പരം സഹായിച്ച്
ഒരേ ഹോസ്റ്റലിൽ താമസിക്കുന്നതിലൂടെ കഥ മുന്നേറുന്നു.

നല്ലൊരു ഫീൽ ഗുഡ് പ്രണയ കഥയാണ് വൺ സണ്ണി ഡേ നിങ്ങൾക്ക് മുന്നിലായി അവതരിപ്പിക്കുന്നത്.

(കടപ്പാട്: ശ്രുതി രഞ്ജിത്ത്)