Oseam
ഓസെയാം (2003)

എംസോൺ റിലീസ് – 3134

ഭാഷ: കൊറിയൻ
സംവിധാനം: Baek-yeob Seong
പരിഭാഷ: വിഷ്ണു ഷാജി
ജോണർ: അനിമേഷൻ, ഫാമിലി
Download

999 Downloads

IMDb

6.9/10

Movie

N/A

കൊറിയൻ എഴുത്തുകാരനായ ജൊങ് ചെ-ബോങിന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കി എടുത്ത അനിമേഷൻ ചിത്രമാണ് ഓസെയാം.
ഗാമിയും, അവളുടെ അഞ്ച് വയസ്സുള്ള അനിയൻ ഗിൽസനെയും അനാഥരാണ്. ചെറുപ്പത്തിലെ കാഴ്ച നഷ്ടപെട്ട ഗാമി വളരെ സൗമ്യയും സംയമനം പാലിക്കുന്ന പെൺകുട്ടിയുമാണ്. അതേസമയം ഗിൽസനാ നേരേ തിരിച്ചു. ചെറുപ്രായത്തിന്റെ എല്ലാ കുരുത്തക്കേടുകളും അവനുണ്ട്. അത് പലപ്പോഴും അവനെ കുഴപ്പത്തിൽ ചാടിക്കുകയും ചെയ്യുന്നു. തങ്ങളുടെ അമ്മയെ അന്വേഷിച്ചുള്ള യാത്രയിൽ ഒരു ബുദ്ധ ക്ഷേത്രത്തിൽ അഭയം തേടുന്നുതും, സഹോദരിയുടെ അന്ധതയ്ക്ക് പരിഹാരം തേടി ഒരു സന്യാസിയുടെ കൂടെ ഗിൽസനാ പർവതങ്ങളിൽ ധ്യാനിക്കാൻ പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കൊറിയൻ ഫിലിം ഇൻഡസ്ട്രിയൽ നിന്നും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു കൊച്ചു അനിമേഷൻ ചിത്രം.