എം-സോണ്‍ റിലീസ് – 1529

ഭാഷ | കൊറിയൻ |
സംവിധാനം | Jong-woo Park |
പരിഭാഷ | അൻസിൽ ആർ |
ജോണർ | ആക്ഷൻ, ഡ്രാമ |
തെക്കന്‍ കൊറിയയിലെ ഒരു ചെറു പട്ടണം. അവിടുള്ളൊരു ആണവ നിലയത്തെ ആശ്രയിച്ചാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. എന്നാല്‍ അവിചാരിതമായി ആ നാടിനെ പിടിച്ചുലക്കുന്ന ഒരു ഭൂകമ്പത്തില്‍ ആ പ്ലാന്‍റിനും പട്ടണത്തിനും നേരിടേണ്ടി വരുന്ന ദുരന്തം അതി ഭീകരമായിരുന്നു. സുരക്ഷിത സ്ഥാനത്തിരുന്ന് അധികാരികള്‍ നടത്തുന്ന ചരടുവലികള്‍ക്കിടയില്‍ പ്രാണരക്ഷാര്‍ത്ഥം പായുന്ന ജനങ്ങള്‍. മനുഷ്യന്‍ തന്‍റെ പുരോഗതിക്കായി സ്വീകരിക്കുന്ന പല മാര്‍ഗ്ഗങ്ങളും ദുരന്തതില്‍ കലാശിക്കുന്ന കാഴ്ചകള്‍ നിരവധിയാണ്. കാലാവധി കഴിഞ്ഞ ഡാമുകളും ആണവ നിലയങ്ങളും മറ്റും എങ്ങനെ അടുത്ത തലമുറയുടെ കഴുത്തില്‍ കത്തി വക്കുന്നുവെന്ന് സിനിമ ശക്തമായി പറയുന്നുണ്ട്. “ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം” എന്ന് തുടക്കത്തില്‍ പറയുന്നുണ്ടെങ്കിലും, ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ളതുതന്നെയാണ്.