Pieta
പിയെത്ത (2012)

എംസോൺ റിലീസ് – 208

ഭാഷ: കൊറിയൻ
സംവിധാനം: Kim Ki-duk
പരിഭാഷ: നിതിൻ പി. ടി
ജോണർ: ക്രൈം, ഡ്രാമ
Download

1985 Downloads

IMDb

7.1/10

Movie

N/A

കൊള്ളപ്പലിശക്കാരുടെ വാടകഗുണ്ടയാണ് അയാള്‍. കടം വാങ്ങിയ പണം തിരിച്ചടയ്ക്കുന്നതിനു വേണ്ടി ആളുകളെ ക്രൂരമായി ഭീഷണിപ്പെടുത്തലാണ് അയാളുടെ ജോലി. ഒരു കുടുംബമില്ലാതെ, അതു കൊണ്ടു തന്നെ നഷ്ടപ്പെടാനൊന്നുമില്ലാത്ത അയാള്‍, ദയാരഹിതമായ ജീവിതം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒരു ദിവസം അമ്മയാണെന്നു അവകാശപ്പെട്ട് ഒരു സ്ത്രീ അയാളുടെ മുമ്പിലെത്തുന്നു. അതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്..

കിം കി ഡുക്കിന്‍റെ 18ആമത് മുഴുനീള ചലച്ചിത്രമായ “പിയെത്ത” 69ആമത് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഗോള്‍ഡന്‍ ലയണ്‍ (Golden Lion) പുരസ്കാരം ലഭിച്ച ഈ സിനിമ പിന്നീട് കാന്‍സ്‌, ബെര്‍ലിന്‍ എന്നീ പ്രമുഖ ചലച്ചിത്ര പ്രദര്‍ശനങ്ങളില്‍ മുന്നിലെത്തിയ ആദ്യത്തെ കൊറിയന്‍ ചലച്ചിത്രമാണ്.