Psychokinesis
സൈക്കോകൈനസിസ് (2018)

എംസോൺ റിലീസ് – 2770

ഭാഷ: കൊറിയൻ
സംവിധാനം: Yeon Sang-ho
പരിഭാഷ: ജിതിൻ.വി
ജോണർ: ആക്ഷൻ, കോമഡി, ഫാന്റസി
Download

8533 Downloads

IMDb

5.9/10

Movie

N/A

ട്രെയിൻ റ്റു ബുസാൻ‘ എന്ന ചിത്രത്തിന്റെ ഡയറക്ടറായ Yeon Sang-Ho അണിയിച്ചൊരുക്കി, 2018 ൽ റിലീസായ ഒരു സൗത്ത് കൊറിയൻ സൂപ്പർഹീറോ ചിത്രമാണ് സൈക്കോകൈനസിസ്.

ഷിൻ സോക് ഹോൻ ഒരു സാധാരണക്കാരനായ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനാണ്. വളരെ യാദൃശ്ചികമായി അദ്ദേഹം പർവതത്തിലൂടെ ഒഴുകിവന്ന ഊറ്റുവെള്ളം കുടിക്കാൻ ഇടയാകുന്നു.
ഉൽക്ക സ്ഫോടനത്തിന്റെ അംശം കലർന്ന വെള്ളമായിരുന്നു അദ്ദേഹം കുടിച്ചത്. ആ സംഭവത്തിന്‌ ശേഷം അദ്ദേഹത്തിന് ടെലികൈനെറ്റിക് പവർ ലഭിക്കുകയാണ്. തുടർന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ സംഭവ വികാസങ്ങളാണ് ചിത്രം പറഞ്ഞുപോകുന്നത്.

ഷിൻ സോക് ഹോനായി വേഷമിട്ടിരിക്കുന്നത് സൗത്ത് കൊറിയയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ Ryu Seung-ryong ആണ്. അദ്ദേഹത്തിന്റെ മികച്ച പ്രകടനവും, BGM ഉം ചിത്രത്തിന് മാറ്റ് കൂട്ടുന്നു.