Puberty Medley
പ്യൂബർട്ടി മെഡ്‌ലി (2013)

എംസോൺ റിലീസ് – 2403

Download

6160 Downloads

IMDb

7.2/10

Movie

N/A

ആദ്യ പ്രണയങ്ങളെന്നും മനുഷ്യന് മറക്കാൻ കഴിയാത്തതാണ്. മിക്കവാറും അത് സ്കൂൾ പ്രണയങ്ങളായിരിക്കും. എന്നാൽ ആ പ്രണയങ്ങൾ എത്രത്തോളം ആത്മാർത്ഥമായിരിക്കും? ചില പ്രത്യേക സാഹചര്യങ്ങളിൽ കളിതമാശക്കായി തുടങ്ങിയ പ്രണയങ്ങൾ പിന്നീട് എത്ര പേരുടെ മനസ്സിന്റെ വിങ്ങലായി തീർന്നിട്ടുണ്ട്?!

കൊറിയൻ ഗ്രാമ പശ്ചാത്തലത്തെ വല്ലാതെ ഒപ്പിയെടുത്ത ഒരു മിനി ഡ്രാമയാണ് puberty medley. അച്ഛന്റെ ജോലി കാരണം സ്കൂളുകളിൽ നിന്ന് സ്കൂളുകളിലേക്ക് സ്ഥലം മാറി നടന്ന ചോയ് ജങ് വൂ നാമിൽ ഹൈ സ്കൂളിൽ എത്തുന്നതോടെ കഥ മാറുന്നു.. വീണ്ടും സ്കൂൾ മാറുമെന്ന ധൈര്യത്തോടെ കുഞ്ഞു കുഞ്ഞു കുസൃതികൾ ഒപ്പിക്കുകയും പ്രണയത്തിലാവുകയും ചെയ്യുന്നു.എന്നാൽ അതെല്ലാം അവന്റെ ജീവിതത്തിൽ പിന്നീടെന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്നതാണ് കഥ. ഒരു തവണ കണ്ടാൽ പിന്നെ അത് മനസ്സിൽ നിന്നും മാഞ്ഞു പോവില്ലെന്നുറപ്പ്. മനോഹരമായ ost കൂടിയാവുമ്പോൾ വേറൊരു ഫീൽ തന്നെ….