Rockin' on Heaven's Door
റോക്കിങ് ഓൺ ഹെവൻസ് ഡോർ (2013)

എംസോൺ റിലീസ് – 3266

ഭാഷ: കൊറിയൻ
സംവിധാനം: Taek-Soo Nam
പരിഭാഷ: അരവിന്ദ് കുമാർ
ജോണർ: കോമഡി, ഡ്രാമ
Download

2327 Downloads

IMDb

7/10

Movie

N/A

കൊറിയയിൽ ഏറെ ആരാധകരുള്ള പോപ്പ് സ്റ്റാർ ആയ നായകൻ ഒരു നിശാ പാർട്ടിയിൽ ഒരാളെ തല്ലിയതിൻ്റെ പേരിൽ പൊതു സേവനത്തിനായി മരണം കാത്തു കിടക്കുന്ന രോഗികളെ തങ്ങളുടെ അവസാന നാളുകൾ സന്തോഷത്തോടെ കഴിയാൻ പരിപാലിക്കപെടുന്ന സ്ഥാപനത്തിലേക്ക് എത്തിച്ചേർന്നു. ആദ്യമൊക്കെ അവിടത്തെ പണികളും അന്തരീക്ഷവും വെറുക്കുന്ന നായകൻ ക്രമേണ അവിടത്തെ ആളുകളുമായി അടുക്കുന്നു. തൻ്റെ സേവന കാലാവധി നേരത്തേ തീരാൻ സഹായകമാകും എന്ന ഉദ്ദേശത്താൽ അവിടത്തെ ചെറിയ ബാൻഡിനെ നന്നാക്കാനും പോപ്പ് സ്റ്റാറും സെലിബ്രിറ്റിയുമായ നായകൻ സഹായിക്കാൻ ശ്രമിക്കുകയാണ്.

മറ്റൊരു അതിമനോഹരമായ കൊറിയൻ ഫീൽ ഗുഡ് ചിത്രം സ്വല്പം തമാശകളും അല്പം നൊമ്പരങ്ങളും സമ്മാനിക്കുന്ന ഒരു കുഞ്ഞ് ചിത്രം കാണുന്ന ആർക്കും ഹൃദ്യമായ അനുഭവം ചിത്രം നൽകുമെന്ന് ഉറപ്പാണ്. കൊറിയൻ ആരാധകരുടെ ഡോൺ ലീ വളരെ മുഖ്യമായ വേഷം ചിത്രത്തിൽ കൈ കാര്യം ചെയ്യുന്നുണ്ട്. വൈകാരിക നിമിഷങ്ങൾ കൊണ്ട് ഹൃദയസ്പർശിയായ ഒരു കൊച്ച് ചിത്രം.