Sad Movie
സാഡ് മൂവി (2005)

എംസോൺ റിലീസ് – 847

Download

1347 Downloads

IMDb

7.2/10

Movie

N/A

പ്രണയത്തിൽ വിരഹത്തിന്റെ നൊമ്പരം കൂടി ചാലിച്ച കഥയാണ് സാഡ് മൂവി. പ്രമേയംകൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രം. നാല് വെവ്വേറെ കഥകളിലൂടെ മനോഹരമായ സ്നേഹബന്ധത്തിന്റെ കഥയാണ് സംവിധായകൻ പറയുന്നത്. കഥാപാത്രങ്ങളുടെ മനസ് മനസിലാക്കി ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകൻ ചിത്രത്തെ മിഴിവുറ്റതാക്കിയിരിക്കുന്നു. തമാശകളിലൂടെ കഥപറഞ്ഞ് രസിപ്പിച്ച് ഒടുവിൽ സംവിധായകൻ നമ്മെ കുത്തി നോവിക്കും. പ്രണയത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം വേർപിരിയലിന്റെ നോവും തൊട്ടറിയും. മലയാളം സിനിമ പോലെ ആസ്വദിക്കാവുന്ന ചിത്രം.