Samaritan Girl
സമരിറ്റൻ ഗേൾ (2004)

എംസോൺ റിലീസ് – 207

ഭാഷ: കൊറിയൻ
സംവിധാനം: Kim Ki-duk
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Subtitle

2764 Downloads

IMDb

7/10

യൂറോപ്പിലെത്താനുളള പണം സ്വരൂപിക്കാനായി രണ്ട് പെൺകുട്ടികൾ ശരീര വിൽപ്പനക്കൊരുങ്ങുന്നു. ഒരാൾ കൂട്ടിക്കൊടുപ്പുകാരിയായും മറ്റേയാൾ ലൈംഗികത്തൊഴിലാളിയായും പ്രവർത്തിക്കുന്നു. കൂട്ടിക്കൊടുപ്പുകാരിയുടെ ഒരു കൈപ്പിഴവു മൂലം മറ്റേയാൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. അതിനു ശേഷം കുറ്റബോധം തീർക്കാൻ ആദ്യത്തെയാളും ലൈംഗികത്തൊഴിലാളിയായി മാറുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടി ബന്ധപ്പെട്ടിരുന്ന ആളുകളുടെ കൂടെ ശയിച്ച ശേഷം അവരിൽ നിന്ന് ആദ്യം വാങ്ങിയ പണം അവൾ തിരിച്ചു നൽകുന്നു. പോലീസ് ഡിറ്റക്‌റ്റീവ് ആയ തന്റെ അച്ഛൻ തന്നെ നിരീക്ഷിക്കുന്നത് അവൾ അറിയുന്നില്ല. കൂടെ ശയിച്ചവരെയെല്ലാം വേട്ടയാടി അയാൾ എത്തുമ്പോഴേക്കും പ്രവൃത്തികളുടെ കൈയെത്താത്ത ദൂരങ്ങളിലേക്ക് അവർ അകന്നു പോവുന്നു.