Scandal Makers
സ്കാന്‍ഡല്‍ മേക്കേര്‍സ് (2008)

എംസോൺ റിലീസ് – 1085

ഭാഷ: കൊറിയൻ
സംവിധാനം: Kang Hyoung-chul
പരിഭാഷ: ഷെഹീർ
ജോണർ: കോമഡി, ഡ്രാമ, മ്യൂസിക്കൽ
Download

3602 Downloads

IMDb

7.2/10

Movie

N/A

വളരെ ഗൗരവമേറിയ ഒരു വിഷയത്തെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് SCANADAL MAKERS എന്ന സിനിമ. നഗരത്തിലെ ഏറ്റവും പോപ്പുലറായ റേഡിയോ കമ്പനിയിലെ മികച്ച അവതാരകനും, നടനുമൊക്കെയാണ് നംഹേൻസൂ എന്ന നായക കഥാപാത്രം. സായാഹ്‌ന കാലങ്ങളിലെ കോളിങ് പ്രോഗ്രാമായ സ്വന്തം പേരിലുള്ള ‘നംഹേൻസൂ കോളിങ് ഡെസ്ക്’ വളരെയധികം പ്രശസ്തമായിരുന്നു.

ഒരു ദിവസം ആ പ്രോഗ്രാമിലേക്ക് സ്ഥിരമായി കത്തുകളയക്കുന്ന ഹങ് ജങ്നാം വിളിക്കാൻ ഇടയാകുന്നു. ഹങ് ജങ്നാം പ്രേക്ഷകർക്കിടയിൽ വളരെയധികം പ്രശസ്‌തയും റേഡിയോ സ്റ്റുഡിയോയിലെ എല്ലാവർക്കും പരിചിതയുമായിരുന്നു. കാരണം, വളരെ ചെറുപ്രായത്തിൽ തന്നെ അമ്മയാകേണ്ടി വന്നവളാണ് ഹങ് ജങ്നാം, അവള്‍ക്ക് തീരെ പക്വതയില്ലാത്ത പ്രായത്തിൽ അവളെ ഉപേക്ഷിച്ചു പോയതാണ് അവളുടെ അച്ഛനുമമ്മയും.

അവൾക്ക് അച്ഛനെ കണ്ടെത്താൻ അവതാരകനായ നായകൻ വഴി പറഞ്ഞു കൊടുക്കുന്നു. അവള്‍, താന്‍ അച്ഛനെ കണ്ടെത്തിയെന്നും അദ്ദേഹത്തിന്‍റെ അടുത്തേക്ക് പോകുകയാണെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്ത ശേഷം നടക്കുന്ന കാര്യങ്ങളാണ് SCANDAL MAKERS പറയുന്നത്.

കൊറിയയിലെ ഏറ്റവും മികച്ച താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 22 വയസിൽ അമ്മയാകേണ്ടി വന്ന പെൺകുട്ടിയെ Park Bo-Young ഉം, റേഡിയോ അവതാരകനായ നായകനെ Cha Tae-hyun ഉം അവതരിപ്പിക്കുന്നു. ചിരിക്കാനിഷ്ടമുള്ളവരും ഫീൽ ഗുഡ് മൂവീസ് ഇഷ്ടമുള്ളവരും തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം.

കൂടാതെ, ഹങ് ജങ്നാമിൻറെ മകനായി അഭിനയിച്ച Wang Seok-hyeon എന്ന കൊച്ചു മിടുക്കന്‍റെ അഭിനയവും വേറിട്ടതായിരുന്നു.