Secret
സീക്രട്ട് (2009)

എംസോൺ റിലീസ് – 3071

ഭാഷ: കൊറിയൻ
സംവിധാനം: Je-gu Yun
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: ത്രില്ലർ
Download

6869 Downloads

IMDb

6.4/10

Movie

N/A

Detective ആയ Sung-Ryeol ഒരിക്കൽ ഡ്രൈവ് ചെയ്യുന്നതിനിടക്ക് ഉണ്ടായ അപകടത്തിൽപ്പെട്ട് മകൾ മരിച്ചതിൽപ്പിന്നെ ഭാര്യയുമായി അത്ര നല്ല അടുപ്പത്തിലല്ല. അങ്ങനെ ഒരു ദിവസം പുറത്ത് പോയ ഭാര്യ വിചിത്രമായ രീതിയിലാണ് വീട്ടിലെത്തിയത്. നഗരത്തിൽ ഒരു കൊലപാതകം നടന്നിട്ടുണ്ടെന്നും, സംഭവസ്ഥലത്ത് എത്താൻ ആവശ്യപ്പെട്ട് സഹപ്രവർത്തകൻ വിളിക്കുന്നു. അവിടെ എത്തി പരിശോധിക്കുമ്പോഴാണ് തെളിവുകൾ തന്റെ ഭാര്യയുടെ നേർക്ക് വിരൽ ചൂണ്ടുന്നതായി അവൻ കാണുന്നത്. തുടർന്ന് ഭാര്യയെ രക്ഷപ്പെടുത്താൻ അവൻ ആ തെളിവുകളെല്ലാം ഇല്ലാതാക്കാൻ ശ്രമിച്ച് കേസ് വഴി തിരിച്ചു വിടാൻ ശ്രമിക്കുന്നു. മരിച്ചത് ഒരു ഗാങ്സ്റ്ററിന്റെ അനിയനായതുകൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. മരിച്ചവനും തന്റെ ഭാര്യയും തമ്മിലുള്ള ബന്ധമെന്താണ്? അന്ന് രാത്രി അവർ എന്തിന് കണ്ടുമുട്ടി? തന്റെ ഭാര്യ എന്തിന് അവനെ കൊന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു വരുന്നു. പതിഞ്ഞ താളത്തിൽ പോകുന്ന ഒരു ത്രില്ലർ മൂവിയാണ് സീക്രട്ട്.

Yun Je-Gu വിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ Cha Seung-Won, Song Yun-Ah, Ryu Seung-Ryeong എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.