Seven Days
സെവൻ ഡേയ്സ് (2007)

എംസോൺ റിലീസ് – 1456

Subtitle

4217 Downloads

IMDb

6.6/10

Movie

N/A

ഒരു കേസിൽ പോലും പരാജയപ്പെടാത്ത പ്രശസ്തയായ അഭിഭാഷകയാണ് യൂ -ജിയോൻ. ഒരിക്കൽ സ്കൂളിലെ സ്പോർട്സ് മത്സരത്തിനിടയിൽ തന്റെ കണ്മുന്നിൽ നിന്ന് അവളുടെ മകൾ അപ്രത്യക്ഷമാകുന്നു. അതിനു ശേഷം അവൾക്കൊരു ഫോൺ കോൾ വരുന്നു. മകളെ തട്ടിക്കൊണ്ടു പോയ ആളുടെ കോൾ ആയിരുന്നു അത്. പണമായിരുന്നില്ല അയാളുടെ ആവശ്യം. മകളെ ജീവനോടെ വേണമെങ്കിൽ, ഒരു പെൺകുട്ടിയെ കൊന്ന കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ഒരുവനെ ഏഴ് ദിവസത്തിനുള്ളിൽ കേസിൽ നിന്ന് രക്ഷിക്കണമെന്ന വിചിത്രവും ഏറെക്കുറേ അസാധ്യമായ കാര്യം ചെയ്യണമെന്ന് അയാൾ ആവശ്യപ്പെടുന്നു. തന്റെ മകളുടെ ജീവൻ രക്ഷിക്കാനായി ആ ദൗത്യം ഏറ്റെടുക്കാൻ യൂ – ജിയോൻ തീരുമാനിക്കുന്നു.