എംസോൺ റിലീസ് – 3451

ഭാഷ | കൊറിയന് |
സംവിധാനം | Kang Je-kyu |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | ആക്ഷൻ, ത്രില്ലർ |
1999-ൽ കാങ് ജെ-ഗ്യു സംവിധാനം ചെയ്ത സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് “ഷിരി”. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കൊറിയ, കമ്മ്യൂണിസ്റ്റ് നോർത്ത് (ഉത്തര കൊറിയ), ഡെമോക്രാറ്റിക് സൗത്ത് (ദക്ഷിണ കൊറിയ) എന്നീ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
1950-ൽ ഉത്തര കൊറിയ തുടങ്ങി വെച്ച യുദ്ധം താത്കാലികമായി നിർത്തിയെങ്കിലും ഏതു നിമിഷവും വീണ്ടും അണപൊട്ടി ഒഴുകാമെന്ന അവസ്ഥയിലാണ്. അതിന് തിരി കൊളുത്താൻ എന്നോണം ഉത്തര കൊറിയ 1992 ൽ, സ്പെഷ്യൽ ഫോഴ്സ് 8 എന്നൊരു സൈന്യത്തെ, കമാൻഡറായ പാർക്ക് മു-യങ്ങിൻ്റെ മേൽനോട്ടത്തിൽ വളർത്തിയെടുത്തു. ആ സൈന്യത്തിലെ കുറച്ചുപേരെ സ്ലീപ്പർ ഏജൻ്റുമാരായി ദക്ഷിണ കൊറിയയിലേക്ക് അയയ്‌ക്കുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ ഒരു യുദ്ധം അഴിച്ചുവിടാനായി ദക്ഷിണ കൊറിയയിൽ സ്ഫോടനം നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
സ്പെഷ്യൽ ഫോഴ്സ് 8 ലെ വനിതാ സ്‌നൈപ്പറായ ലീ ബാങ്-ഹീയെ കണ്ടെത്തുക എന്നതായിരുന്നു ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻ്റുമാരായ റ്യുവിന്റെയും, ലീയുടെയും പ്രധാന ധൗത്യം. പക്ഷേ, ഇവർക്ക് പിടികൊടുക്കാതെ ഹീ ഓരോ കൊലപാതകങ്ങൾ ചെയ്യുകയും, CTX എന്ന മാരകമായ ദ്രാവക സ്ഫോടകവസ്തു സ്പെഷ്യൽ ഫോഴ്സ് 8 മോഷ്ടിക്കുകയും ചെയ്യുന്നു. സ്പെഷ്യൽ ഫോഴ്സ് 8ന്റെ സ്ഫോടന പദ്ധതി തടഞ്ഞ് പാർക്ക് മു-യങ്ങിനെയും, ലീ ബാങ്-ഹീയെയും കീഴ്പ്പെടുത്താനുള്ള റ്യുവിന്റെയും, ലീയുടെയും ശ്രമങ്ങളാണ് “ഷിരി”.
ഒരു ആക്ഷൻ ചിത്രമായിട്ടും പ്രേക്ഷകരെ ഇമോഷണലി പിടിച്ചിരുത്താൻ പ്രധാന കഥാപാത്രങ്ങളായ Choi Min-sik, Han Suk-kyu, Yunjin Kim എന്നിവരുടെ പ്രകടനങ്ങൾക്കായിട്ടുണ്ട്. കൊറിയൻ ആക്ഷൻ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് “ഷിരി”