Snow is on the Sea
സ്നോ ഈസ് ഓണ്‍ ദ സീ (2015)

എംസോൺ റിലീസ് – 3449

ഭാഷ: കൊറിയൻ
സംവിധാനം: Jeong-kwon Kim
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

1143 Downloads

IMDb

6.7/10

Movie

N/A

Babo: Miracle Of Giving Fools, Ditto എന്നീ ചിത്രങ്ങളുടെ സംവിധായകനായ കിം ജോങ്-ക്വോനിന്റെ സംവിധാനത്തിൽ Park Hae-Jin, Lee Young-Ah എന്നിവർ അഭിനയിച്ച് 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് Snow Is On The Sea. പെർഫ്യൂമറായ സോൻ-മി ബോയ്ഫ്രണ്ടുമായി പിരിഞ്ഞതിന്റെ വിഷമത്തിൽ, വെള്ളമടിച്ച് നദി തീരത്ത് ഇരിക്കുകയാണ്. തൊട്ടപ്പുറത്ത് ഇരുന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന സാങ്-വൂവിന് സോൻ-മിയുടെ മ്യൂസിക് ബോക്സിൽ നിന്ന് കേട്ട പാട്ട് അവന് ഇഷ്ടമാവുന്നു. അവർ തമ്മിൽ ചെറിയ തെറ്റിദ്ധാരണ ഉണ്ടായതിനെ തുടർന്ന് സോൻ-മി തന്റെ മ്യൂസിക്ക് ബോക്സ്‌ മറന്ന് വെച്ച് പോവുകയാണ്. അതിന്മേൽ പേര് എഴുതി ഒട്ടിച്ച്ചിരുന്നതിനാൽ, അത് തിരികെ കൊടുക്കാൻ സാങ്-വൂ അവൾ ജോലി ചെയ്യുന്നിടത്തേക്ക് ചെല്ലുന്നു. ആ കണ്ടുമുട്ടലിന് ശേഷം ഇരുവരും പതിയെ പ്രണയത്തിലകപ്പെടുന്നു. എന്നാൽ അവനറിയാത്ത ഒരു രഹസ്യം അവൾക്കുണ്ടായിരുന്നു…