എംസോൺ റിലീസ് – 3242
ഭാഷ | കൊറിയൻ |
സംവിധാനം | Young-Keun Min |
പരിഭാഷ | സജിത്ത് ടി. എസ് |
ജോണർ | ഡ്രാമ, റൊമാൻസ് |
ഒരു ആത്മാർത്ഥ സുഹൃത്ത് ഉണ്ടാവുക എന്നത് വലിയൊരു അനുഗ്രഹമാണ്. എന്തും തുറന്ന് പറയാനും എന്തിനും കൂടെ നിക്കുന്ന ഒരു സുഹൃത്ത്. ഇതുപോലെ 2 പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് 2023-ൽ Min Yong-Geun ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സോൾമേറ്റിലൂടെ പറയുന്നത്.
ഒരു Art Museum നടത്തിയ മത്സരത്തിൽ വിജയിച്ച ചിത്രം വരച്ച ഹാ-ഉനിനെ കണ്ടെത്താനാണ് ചിത്രത്തിന്റെ മോഡലായ മി-സൊയെ ഗ്യാലറിയിലേക്ക് വിളിപ്പിക്കുന്നത്. തനിക്ക് അവളെ അധികം അറിയില്ലെന്ന് പറഞ്ഞ് മി-സൊ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു. എന്നാൽ, അവരെ രണ്ട് പേരെയും കുറിച്ച് ഹാ-ഉൻ എഴുതിയ ഒരു ബ്ലോഗ് താൻ കണ്ടെന്നും പറഞ്ഞ് Curator അവർക്ക് ബ്ലോഗിന്റെ പ്രിന്റ് കൊടുക്കുന്നു. വീട്ടിലെത്തിയ മി-സൊ ആ ബ്ലോഗ് വായിക്കുന്നു.
വർഷം 2003. ടീച്ചർ ക്ലാസ്സെടുത്ത് കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഒരു ട്രാൻസ്ഫർ സ്റ്റുഡന്റായ മി-സൊ വരുന്നത്. ക്ലാസ്സിനിടയിൽ ഇറങ്ങി ഓടിയ മി-സൊയെ, ഹാ-ഉൻ കണ്ടെത്തി ബാഗ് കൊടുക്കുന്നു. അവർ തമ്മിൽ വലിയൊരു സൗഹൃദം അവിടെ ഉടലെടുക്കുന്നു. പിന്നീട് അവർ തമ്മിലുള്ള സൗഹൃദത്തിന്റെയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
2016-ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ചൈനീസ് ചിത്രത്തിന്റെ റീമേക്ക് ആണിത്.
Kim Da-mi, Jeon So-nee, Byeon Woo-seok എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.