എം-സോണ്‍ റിലീസ് – 2439
ഭാഷ | കൊറിയൻ |
സംവിധാനം | Sung-hee Jo |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ |
2021-ൽ നെറ്റ്ഫ്ലിക്‌സിലൂടെ പുറത്തുവന്ന കൊറിയൻ സ്പേസ് സിനിമ ആണ് സ്പേസ് സ്വീപേഴ്സ്. “ദി വിക്ടറി” എന്ന പേരിൽ കൊറിയയിൽ റിലീസ് ആയ സിനിമ, ആദ്യമായി സ്പേസിൽ പശ്ചാത്തലത്തിൽ എടുത്ത കൊറിയൻ സ്പേസ് ഓപ്പറ കൂടിയാണ്.
വർഷം 2092, ഭൂമി ഏതാണ്ട് നശിച്ച അവസ്ഥ. അതിനെ തുടർന്ന് ജെയിംസ് സള്ളിവന്റെ നേതൃത്വത്തിൽ UTS കോർപ്പറേഷൻ മനുഷ്യർക്ക് താമസിക്കാനായി വലിയ സ്പേസ് സ്റ്റേഷൻ നിർമ്മിക്കുന്നു, കൂടാതെ ചൊവ്വയിലും മനുഷ്യർക്ക് താമസിക്കാൻ വേണ്ടിയുള്ള സൗകര്യം ഒരുക്കാൻ ശ്രമങ്ങൾ നടത്തുന്നു. മനുഷ്യ വാസവും സ്പേസ് സ്റ്റേഷനും ഉണ്ടാക്കുന്ന സ്പേസിലെ വേസ്റ്റും എടുത്ത് അത് വിറ്റ് ജീവിക്കുന്ന സ്പേസ്ഷിപ്പ് ആണ് “വിക്ടറി”. ഇതിനിടയിൽ അവർക്ക് ഒരു അതുഗ്രശേഷിയുള്ള ആയുധമായ ഹ്യൂമനോയ്ഡ് റോബോട്ടിനെ കിട്ടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിലുള്ളത്.
ചിത്രത്തിന്റെ പശ്ചാത്തലം മുഴുവൻ സ്പേസ് ആണ്, അതുകൊണ്ടു തന്നെ തുടക്കം മുതൽ അവസാനം വരെ മനോഹരമായ രംഗങ്ങൾ നിറഞ്ഞതാണ്. അഭിനേതാക്കളായ, ലിറ്റിൽ ഫോറസ്റ്റിലൂടെ ശ്രദ്ധേയയായ കിം തേ രി, സോങ് ജൂങ് കി എന്നിവരുടെ മികച്ച പ്രകടനവും കൂടെ നല്ല ഇമോഷൻ രംഗങ്ങളും ചിത്രത്തിനെ മികച്ചതാക്കുന്നു. സ്പേസ് ആക്ഷൻ രംഗങ്ങളും അതിനൊത്ത പശ്ചാത്തലസംഗീതവും ഉൾപ്പെടുന്ന മനോഹരമായ സ്പേസ് മൂവി ആണിത്. മൊത്തത്തിൽ കൊറിയയുടെ ആദ്യത്തെ സ്പേസ് മൂവി ആരാധകർക്ക് മികച്ച അനുഭവം സമ്മാനിക്കും.