Special Delivery
സ്പെഷ്യൽ ഡെലിവറി (2022)

എംസോൺ റിലീസ് – 3085

ഭാഷ: കൊറിയൻ
സംവിധാനം: Dae-min Park
പരിഭാഷ: വിഷ്ണു ഷാജി
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ
Download

14697 Downloads

IMDb

6.4/10

Movie

N/A

2022-ലെ വിജയ ചിത്രങ്ങളിൽ ഒന്ന്. ആർക്കും എത്തിച്ചു കൊടുക്കാൻ കഴിയാത്ത സാധനങ്ങൾ (അതിപ്പോ മനുഷ്യനായാലും ശരി) പറഞ്ഞുറപ്പിച്ച തുകയ്ക്ക് കൃത്യ സ്ഥലത്ത് കൃത്യ സമത്ത് എത്തിച്ചു കൊടുക്കുന്ന ജങ് ഉൻ-ഹായാണ് ഇതിലെ നായിക. ചിത്രത്തിന്റെ പേര് പോലെ ഒരു “സ്പെഷ്യൽ ഡെലിവറി” തന്നെയാണ് ജങ് ചെയ്യുന്നത്. കാറുകൾ ഓടിക്കുന്നതിലെ അസാമാന്യകഴിവ് തന്നെയാണ് അവളുടെ ബോസ്സ് അവളെ ഈ ജോലിക്ക് തിരഞ്ഞെടുക്കാൻ കാരണം. പതിവുപോലെ ഒരു “സ്പെഷ്യൽ ഡെലിവറി” ഏറ്റെടുക്കുന്ന ജങിനു അറിയില്ലായിരുന്നു ഇനിയങ്ങോട്ട് കിം സൊ-വോൻ എന്ന കുട്ടിയുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരുമെന്ന്. പുറകെ ഒരു ലോഡ് ഗുണ്ടകളും പോലീസും. സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ കുട്ടിയെ രക്ഷിക്കാൻ ജങ് കച്ചകെട്ടി ഇറങ്ങുന്നത്തോടെ ആക്ഷൻ ത്രില്ലർ ട്രാക്കിലേക്ക് സിനിമ മാറുന്നു.

ഒരു ആവറേജ് സ്ക്രിപ്റ്റിനെ എങ്ങനെ പക്കാ ആക്ഷൻ ത്രില്ലർ ആക്കിമാറ്റാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് “സ്പെഷ്യൽ ഡെലിവറി”. സിനിമയോട് നൂറ് ശതമാനം നീതി പുലർത്തിയ കാർ ചെയ്സിങ്ങുകളും, ആക്ഷൻ സീക്വൻസുകളും, BGMഉം തന്നെയാണ് അതിനു കാരണം. കൊറിയൻ ആക്ഷൻ ത്രില്ലർ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ.