Start-Up
സ്റ്റാർട്ട്-അപ്പ് (2019)

എംസോൺ റിലീസ് – 2769

Download

12307 Downloads

IMDb

6.5/10

Movie

N/A

2019-ഇൽ പണംവാരി ചിത്രങ്ങളിൽ ടോപ് 10 ഇൽ ഇടംപിടിച്ചിരുന്നു ഡോൺ ലീ യുടെ start-up.

പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി ശക്തമായ ഒരു കോമഡി വേഷമാണ് “ഡോൺ ലീ” ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
നർമ്മവും കുസൃതിയും നിറഞ്ഞ ഒരു കഥാപാത്രമായി ഡോൺ ലീ ഈ ചിത്രത്തിൽ അഴിഞ്ഞാടി എന്നുവേണം പറയാൻ. പ്രേക്ഷകരെ ചിരിപ്പിച്ച് മണ്ണുതപ്പിക്കുന്ന വിധമാണ് എല്ലാ കഥാപാത്രങ്ങളുമിതിൽ അഭിനയിച്ചിട്ടുള്ളത്.

കൗമാരപ്രായക്കാരായ നായകനും നായികയും സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വൈകാരികമായി കണ്ടുമുട്ടുന്നതും തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളുമെല്ലാം നർമ്മം കലർത്തി എന്റർടൈൻമെന്റ് ശ്രേണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

ചിരിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകന് ഈ ചിത്രത്തിലൂടെ കുടുംബത്തിന്റെയും സൗഹൃദത്തിന്റെയും മഹത്വം മനസ്സിലാക്കിത്തരുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്.