എം-സോണ്‍ റിലീസ് – 1547
ഭാഷ | കൊറിയൻ |
സംവിധാനം | Seok-beom Kang |
പരിഭാഷ | ശാമിൽ എ. ടി |
ജോണർ | ആക്ഷൻ, ഡ്രാമ |
ഒരു മുൻകാല ഗുണ്ടയായിരുന്ന റ്റേ-സിക്കിന് (കിം റേയ്-വോൺ) ഒരു കൊലപാതകത്തിന്റെ പേരിൽ 10 വർഷത്തോളം ജയിലിൽ കിടക്കേണ്ടി വരുന്നു. പിന്നീട് അവിടെ നിന്നിറങ്ങിയ ശേഷം തന്റെ ഭൂത കാലത്തെ ഉപേക്ഷിച്ച് കൊണ്ട് ഒരു പുതിയ നല്ല ജീവിതം തുടങ്ങാൻ ആഗ്രഹിച്ച് തന്റെ നാട്ടിലേക്കെത്തുന്നു. അവിടെ താൻ സ്വന്തം കുടുംബത്തെ പോലെ കാണുന്ന ഒരു സ്ത്രീയുടെയും അവരുടെ മകളുടെയും കൂടെ താമസമാക്കുന്നു. പക്ഷെ, പിന്നീട് ആ സ്ത്രീയുടെ സ്ഥലം ഗുണ്ടകൾ കയ്യേറാൻ ശ്രമിക്കുകയും അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളും നല്ലൊരു ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന അവർക്കിടയിൽ കരിനിഴൽ വീഴ്ത്തുന്നു.
നായകനും കുടുംബത്തിനുമിടയിലുള്ള സ്നേഹബന്ധവും തമാശകളും ഈ ചിത്രം നമുക്ക് നല്ലൊരു ഫീൽ നൽകുന്നു. ഇതിലെ അഭിനേതാക്കളെല്ലാം മികച്ച രീതിയിലുള്ള പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. മൊത്തത്തിൽ കണ്ടാൽ മനസ്സ് നിറയുന്ന ഒരു സിനിമ.