Sunny
സണ്ണി (2011)

എംസോൺ റിലീസ് – 2671

ഭാഷ: കൊറിയൻ
സംവിധാനം: Kang Hyoung-chul
പരിഭാഷ: അമീൻ കാഞ്ഞങ്ങാട്
ജോണർ: കോമഡി, ഡ്രാമ
Subtitle

5499 Downloads

IMDb

7.7/10

സ്കാന്‍ഡല്‍ മേക്കേര്‍സ് (2008) ന്റെ സംവിധായകനായ Kang Hyung-Chul ന്റെ മറ്റൊരു ഫീൽ ഗുഡ് കോമഡി എന്റർടൈൻമെന്റ് കൊറിയൻ ചിത്രമാണ് 2011-ൽ പുറത്തിറങ്ങിയ സണ്ണി.

എല്ലാവരെയും പോലെ സാധാരണ കുടുംബ ജീവിതം നയിക്കുന്ന നായിക, യാദൃച്ഛികമായി തന്റെ പഴയ ക്ലാസ്സ്‌മേറ്റിനെ കണ്ടുമുട്ടുകയും അവർ മിസ്സ്‌ ചെയ്യുന്ന പഴയ കാല ഓർമ്മകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒട്ടുമിക്ക ആളുകളും അവരുടെ കുട്ടിക്കാലവും സ്കൂൾ ജീവിതവുമൊക്കെ മിസ്സ്‌ ചെയ്യുന്നവരാണ്, ഈ സിനിമ കണ്ടുകഴിയുമ്പോൾ നിങ്ങൾ നിങ്ങളുടെ കുട്ടിക്കാലത്തിലേക്ക് ഒരു യാത്ര ചെയ്തു വന്ന പോലെ ആയിരിക്കും. അത്രക്കും മനോഹരമായിട്ടാണ് സ്കൂൾ ജീവിതവും അതിലെ സൗഹൃദവും അതിലുണ്ടാവുന്ന വഴക്കും സ്നേഹവും എല്ലാം അവതരിപ്പിച്ചിരിക്കുന്നത്.