Svaha: The Sixth Finger
സ്വാഹ: ദി സിക്സ്ത് ഫിംഗർ (2019)

എംസോൺ റിലീസ് – 2506

പരിഭാഷ

10278 ♡

IMDb

6.3/10

Movie

N/A

ജംഗ് ജെയ്-ഹ്യൂൺ സംവിധാനം ചെയ്ത 2019 -ൽ റിലീസ് ചെയ്‌ത ദക്ഷിണ കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രമാണ് “സ്വാഹ, ദി സിക്സ്ത് ഫിംഗർ”. മത സംഘടനകളെ പറ്റി അന്വഷണം നടത്തുന്ന പാസ്റ്റർ പാർക്ക് ഡീർ ഹിൽ എന്ന ഒരു ദുരൂഹ ബുദ്ധ മത സംഘടനയെ പറ്റി അന്വഷണം തുടങ്ങുന്നു. അന്വേഷണത്തിനിടയിൽ പോലീസ് അന്വേഷിക്കുന്ന ഒരു പെൺകുട്ടിയുടെ കൊലപാതക കേസിലെ പ്രതിയും ഡീർ ഹിൽ എന്ന സംഘടനയിൽ ഉള്ളതാണ് എന്ന് മനസ്സിലാകുന്നു. തുടരന്വേഷണത്തിൽ കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കുന്ന പാർക്ക്, അതിന്റെ കാരണം തേടിയിറങ്ങുന്നു. ആദ്യവസാനം ഒരു ത്രില്ലർ മൂഡ് നിലനിർത്തിയാണ് ചിത്രം സഞ്ചരിക്കുന്നത്. ദക്ഷിണ കൊറിയയിലെ 2019 ലെ വിജയ ചിത്രങ്ങളിൽ ഒന്ന്.