Sweet and Sour
സ്വീറ്റ് ആൻഡ് സോർ (2021)
എംസോൺ റിലീസ് – 2695
ഭാഷ: | കൊറിയൻ |
സംവിധാനം: | Kae-Byeok Lee, Kate Jopson |
പരിഭാഷ: | അരവിന്ദ് വി ചെറുവല്ലൂർ |
ജോണർ: | കോമഡി, റൊമാൻസ് |
ഇമിറ്റേഷൻ ലവ് എന്ന ജാപ്പനീസ് സിനിമയെ അടിസ്ഥാനമാക്കി ലീ ഗേ ബ്യോക് സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ റോം-കോം സിനിമയാണ് “സ്വീറ്റ് ആൻഡ് സോർ“.
നായകനായ ജാങ് ഹ്യുക് മഞ്ഞപ്പിത്തം ബാധിച്ചു ഹോസ്പിറ്റലിൽ എത്തുകയും, അവിടെ വെച്ച് ദാ യുൻ എന്ന നേഴ്‌സുമായി ഇഷ്ടത്തിലാവുകയും ചെയ്യുന്നു. പിന്നീട് ജോലിയൊക്കെയായി സോളിലെത്തുന്ന ജാങ് ഹ്യുക്, സഹപ്രവർത്തകയുമായും ഇഷ്ടത്തിലാവുന്നു. കൊറിയൻ സിനിമകളിൽ സ്ഥിരം കണ്ടുമടുത്ത ട്രൈയാങ്കിൾ ലവ് സ്റ്റോറി ആണെങ്കിലും അവതരണത്തിലെ പുതുമയും ക്ലൈമാക്സുമാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്.