Sympathy for Mister Vengeance
സിമ്പതി ഫോർ മിസ്റ്റർ വെഞ്ചൻസ് (2002)

എംസോൺ റിലീസ് – 303

Download

5133 Downloads

IMDb

7.5/10

ബധിരനായ റിയുവിന് ചേച്ചിയുടെ വൃക്കമാറ്റ ശസ്ത്രക്രിയക്കായി പണം ആവശ്യമുണ്ട്. ഇതിനിടയിൽ അവന് ജോലിയും നഷ്ടമാകുന്നു. കാമുകിയുടെ ഉപദേശം അനുസരിച്ച് പിരിച്ചുവിട്ട കമ്പനി മുതലാളിയുടെ മകളെ റിയൂ തട്ടിക്കൊണ്ടുപോകുന്നു. ഭാഗ്യക്കേട് കൊണ്ട് ആ കുട്ടി മരിക്കാൻ ഇടയാകുമ്പോൾ അത് പ്രതികാരത്തിന്റെയും അക്രമത്തിന്റെയും ഒരു ചുരുൾ അഴിച്ചുവിടുകയാണ് പിന്നീട്.

പാർക്ക് ചാൻ-വൂക്കിന്റെ ദ വെഞ്ചൻസ് ട്രൈലജിയിലെ ആദ്യ ചിത്രമാണിത്. ഓൾഡ്‌ബോയ്‌ (2003), സിമ്പതി ഫോർ ലേഡി വെഞ്ചൻസ് (2005) എന്നിവയാണ് ഈ ട്രൈലജിയിലെ മറ്റുള്ള ചിത്രങ്ങൾ.