എം-സോണ്‍ റിലീസ് – 303

ഭാഷ | കൊറിയൻ |
സംവിധാനം | Chan-wook Park |
പരിഭാഷ | ശ്രീധർ |
ജോണർ | ആക്ഷൻ, ഡ്രാമ, ത്രില്ലർ |
പാർക്ക് ചാൻ-വൂക്കിന്റെ “Vengeance Trilogy” എന്നറിയപ്പെടുന്ന 3 ചിത്രങ്ങളുടെ പരമ്പരയിലെ ആദ്യ ചിത്രം.
ബധിരനായ റിയുവിന് ചേച്ചിയുടെ വൃക്കമാറ്റ ശസ്ത്രക്രിയക്കായി പണം ആവശ്യമുണ്ട്. ഇതിനിടയിൽ അവന് ജോലിയും നഷ്ടമാകുന്നു. കാമുകിയുടെ ഉപദേശം അനുസരിച്ച് പിരിച്ചുവിട്ട കമ്പനി മുതലാളിയുടെ മകളെ റിയൂ തട്ടിക്കൊണ്ടുപോകുന്നു. ഭാഗ്യക്കേട് കൊണ്ട് ആ കുട്ടി മരിക്കാൻ ഇടയാകുമ്പോൾ അത് പ്രതികാരത്തിന്റെയും അക്രമത്തിന്റെയും ഒരു ചുരുൾ അഴിച്ചുവിടുകയാണ്.