എം-സോണ്‍ റിലീസ് – 2310

ഭാഷ | കൊറിയന്‍ |
സംവിധാനം | Jong-hyun Kim |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | സ്പോര്‍ട് |
കൊറിയൻ സ്പോർട്സ് മൂവികൾക്ക് ഒരു പ്രത്യേകതയുണ്ട്. കാണുന്ന പ്രേഷകനെ അതിനുള്ളിലേക്ക് കൊണ്ടു പോകാൻ കഴിയും. അങ്ങനെയൊരു സ്പോർട്സ് മൂവി ഒരു സൂപ്പർഹിറ്റ് സിനിമ യുടെ രണ്ടാം ഭാഗം കൂടി ആയാലോ!
2009ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കൊറിയൻ സ്പോർട്സ് മൂവിയായ Take Off ന്റെ രണ്ടാം ഭാഗമാണ് Take Off 2: Run Off.
ആദ്യ ഭാഗത്തിന്റെ തുടർച്ച അല്ലെങ്കിലും ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ നിന്നുമാണ് Take Off 2 ആരംഭിക്കുന്നത്.
2004 ലെ ശൈത്യകാല ഒളിമ്പിക്സിന്റെ ബിഡ് ലഭിക്കുന്നതിനു വേണ്ടി ആദ്യമായിട്ട് ഒരു വനിത ഐസ് ഹോക്കി ടീമുണ്ടാക്കാൻ സൗത്ത് കൊറിയൻ സ്പോർട്സ് കമ്മിറ്റി തീരുമാനിക്കുന്നു.ആ ടീമിന്റെ കോച്ചായി യാതൊരു ഉത്തരവാദിത്ത ബോധമില്ലാത്ത കാങ് ഡേ വൂങ്ങിനെയും, ഒരു വിധത്തിലും ഒത്തുപോകാത്ത വ്യത്യസ്ത സ്വഭാവക്കാരായ ആറു പേരെയും ചേർത്ത് ഒരു ഐസ് ഹോക്കി ടീം ഉണ്ടാക്കുന്നു. ശേഷം ആ ടീം ഒളിമ്പിക്സിൽ മത്സരിക്കുന്നതാണ് ചിത്രത്തിന്റെ കഥാസാരം. സ്പോർട്സിനു പുറമെ ഫാമിലി ഇമോഷനും തുല്യ പ്രാധാന്യം നൽകിയാണ് Take Off 2 ചിത്രീകരിച്ചിരിക്കുന്നത്.
Take Off ൽ സ്പോർട്സ് സീൻ കാണുന്ന പ്രേഷകൻ മത്സരം നേരിട്ട് കാണുന്ന കാണികളിൽ ഒരാളായാണ് മാറുന്നതെങ്കിൽ,
Take Off 2ൽ ഐസ് ഹോക്കി ടീമിലെ ഒരംഗമായി മാറുന്ന മാജിക് ആണ് സംവിധായാകൻ കാണിച്ചിരിക്കുന്നത്. ഏതൊരു സ്പോർട്സ് പ്രേമിയും നിർബന്ധമായും കണ്ടിരിക്കേണ്ട കൊറിയൻ സ്പോർട്സ് മൂവിയാണ് Take Off 2: Run Off.