Take Off
ടേക്ക് ഓഫ്‌ (2009)

എംസോൺ റിലീസ് – 2266

ഭാഷ: കൊറിയൻ
സംവിധാനം: Kim Yong-hwa
പരിഭാഷ: വിഷ്ണു ഷാജി
ജോണർ: ഡ്രാമ, സ്പോർട്ട്
IMDb

6.8/10

Movie

N/A

അമേരിക്കയുടെ നാഷണൽ സ്കൈ ജംപറായിരുന്ന ഹാ ചിയോൻ ടേ എന്ന ബോബ് വളരെ ചെറുപ്പത്തിൽ തന്നെ കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് ദത്തെടുക്കപ്പെട്ടവനാണ്. വർഷങ്ങൾക്കു ശേഷം സ്വന്തം അമ്മയെ കണ്ടെത്താൻ ബോബ് കൊറിയയിലേക്ക് തിരിച്ചു വരികയും, പഴയ കോച്ചായ ബാങ്ങിന്റെ നിർബന്ധപ്രകാരം കൊറിയൻ നാഷണൽ സ്കൈ ജംപ് ടീമിന്റെ ഭാഗമാകേണ്ടി വരികയും ചെയ്യുന്നു. ഹൈ സ്കൂളിൽ വെച്ച് ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു പുറത്താക്കപ്പെട്ട ഹ്യൂങ് ചിയോൾ, ചിൽ ഗു, മാ ജെ ബോക് എന്നിവരെ കോച്ച് കള്ളം പറഞ്ഞ് ടീമിൽ ചേർക്കുകയും, ഒളിമ്പിക്സിൽ ഈ ടീമിനെ മത്സരിപ്പിക്കുകയും ചെയ്യുന്നു. സിനിമ കാണുന്ന ഓരോ പ്രേക്ഷകനെയും സ്റ്റേഡിയത്തിൽ മത്സരം നേരിട്ടു കാണുന്ന കാണികളിൽ ഒരാളായി മാറ്റുന്നതിൽ സംവിധായകൻ നൂറു ശതമാനം വിജയിച്ചിട്ടുണ്ട്. ഏതൊരു സ്പോർട്സ് പ്രേമിയും നിർബന്ധമായും കണ്ടിരിക്കേണ്ട സ്പോർട്സ് മൂവി ആണ് ടേക്ക് ഓഫ്‌.