Tell Me What You Saw
ടെൽ മീ വാട്ട് യൂ സോ (2020)

എംസോൺ റിലീസ് – 2498

Download

17715 Downloads

IMDb

7.6/10

Movie

N/A

മികച്ച കൊറിയൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസുകളിൽ ചേർത്ത് വെക്കാവുന്ന ഒന്നാണ് ടെൽ മീ വാട്ട് യൂ സോ.

അഞ്ചു വർഷം മുൻപ് മരിച്ചെന്ന് കരുതപ്പെടുന്ന സീരിയൽ കൊലപാതകിയെ അനുസ്മരിക്കും വിധം വീണ്ടും ഒരു കൊലപാതകം അരങ്ങേറുന്നു.

ഇതിനു പിന്നിലെ ചുരുളഴിക്കാൻ കണ്ട കാര്യങ്ങൾ ഫോട്ടോപോലെ ഓർത്തെടുക്കാൻ (പിക്ചറിങ്) കഴിവുള്ള കോൺസ്റ്റബിൾ ചാ സു യങ്, പ്രൊഫൈലർ ഓ ഹ്യുൻ ജേ, RIU ടീം ലീഡർ ഹ്വാങ് ഹാ യങ്, എന്നിവരുടെ ശ്രമമാണ് ഈ ഡ്രാമയിൽ കാണാനാവുന്നത്.

ഉദ്വേഗജനകമായ കഥാഗതിയും, പ്രധാന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനവും, മികച്ച പശ്ചാത്തല സംഗീതവും, ഡ്രാമയുടെ മാറ്റ് കൂട്ടുന്നു. ത്രില്ലർ പ്രേമികൾ ഒരിക്കലും കാണാതെ നഷ്ടപ്പെടുത്തരുത്.