The Accidental Detective 2: In Action
ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് 2: ഇൻ ആക്ഷൻ (2018)

എംസോൺ റിലീസ് – 2343

ഭാഷ: കൊറിയൻ
സംവിധാനം: Lee Eon-hie
പരിഭാഷ: തൗഫീക്ക് എ
ജോണർ: കോമഡി, ക്രൈം, ത്രില്ലർ
IMDb

6.5/10

Movie

N/A

ആദ്യ ഭാഗം എവിടെ അവസാനിക്കുന്നോ അതിന്റെ തുടർച്ചയായിട്ടാണ് ചിത്രം ആരംഭിക്കുന്നത്. അതിനാൽ തന്നെ മിക്ക സീനുകളും ആദ്യത്തെ ഭാഗവുമായി കണക്റ്റ് ചെയ്താണ് പറയുന്നത്. ഡേ മാനും ടെ സൂവും ചേർന്ന് പുതിയ ഡിക്ടറ്റീവ് ഏജൻസി ആരംഭിക്കുന്നു. എന്നാൽ അവർ പ്രതീക്ഷിച്ച പോലെ അവർക്ക് കേസുകൾ ഒന്നും കിട്ടുന്നില്ല. അങ്ങനെ ഒരിക്കൽ ഒരു പെണ്ണ് അവിടേക്ക് വരുന്നു. അവളുടെ പരാതി വീട്ടിൽ നിന്നും സന്തോഷത്തോടെ പുറത്തേക്ക് പോയ കാമുകൻ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു എന്നതാണ്. അതിന്റെ പിന്നിലെ സത്യം കണ്ടുപിടിച്ചു കൊടുക്കാൻ അവരോടു ആവശ്യപ്പെടുന്നു. അങ്ങനെ ഡേ മാനും തെ സൂവും ആ കേസിന്റെ പിറകെ പോകുന്നു.
ആദ്യ ചിത്രം പോലെ പൊട്ടിച്ചിരിയുടെ മേളം ആണ് ചിത്രം. ഇതിൽ ഇവരെ കൂടാതെ ഹോപ്പർ അഥവാ കീടം എന്ന ഒരു പുതിയ കഥാപാത്രം കൂടി വരുന്നുണ്ട്.അതൊരു പൊട്ടിച്ചിരിയുടെ ഒരു മാലപ്പടക്കം തന്നെയാണ്. ഒരു ക്രൈം സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ ഉള്ള ഗൗരവകരമായ അവതരണ രീതി ഉപേക്ഷിച്ച് കൂടുതല്‍ ജനകീയമായ,ഭൂരിപക്ഷ ആസ്വധകര്‍ക്ക് കൂടി ഇഷ്ടമാകുന്ന രീതിയില്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പരിചിതം അല്ലാത്ത രീതി ആയവര്‍ക്ക് പ്രത്യേകിച്ചും.എന്നാല്‍ ഇതേ പ്രമേയത്തില്‍ ഉള്ള മറ്റു ചിത്രം കണ്ടവര്‍ക്ക് പുതുമയേറിയ ആസ്വാദനം ആണ് ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് 2: ഇൻ ആക്ഷനും നല്‍കുന്നത്. കഴിവതും ആദ്യ ഭാഗം കണ്ടിട്ട് ഇത് കാണാൻ ശ്രമിക്കുക