എം-സോണ്‍ റിലീസ് – 2100
ഭാഷ | കൊറിയന്‍ |
സംവിധാനം | Jeong-hoon Kim |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | കോമഡി, ക്രൈം, ത്രില്ലർ |
പ്രേക്ഷകനില്‍ ആകാംക്ഷയും അത് പോലെ സിനിമയോട് ഒപ്പം സഞ്ചരിക്കാന്‍ ഉള്ള സാഹസികതയെ ആല്ഫ്രെഡ് ഹിച്ച്കോക്ക് സിനിമകള്‍ എന്നും പ്രോത്സാഹിപ്പിച്ചു.സ്വന്തമായി ക്രൈം സിനിമകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഘടന ഒരു chemist നെ പോലെ ആവശ്യമുള്ള സ്ഥലത്ത് ആവശ്യമായ തോതില്‍ അദ്ദേഹം നല്‍ക്കി അവതരിപ്പിച്ചു.
സമാനമായ പ്രമേയത്തില്‍ വരുന്ന കൊറിയന്‍ സിനിമകളുടെ മൂഡില്‍ അവതരിപ്പിക്കാതെ രസകരമായ,എന്നാല്‍ പ്രമേയത്തിന്റെ ഗൌരവം ഒട്ടും ചോരാതെ ആണ് The Accidental Detective അവതരിപ്പിച്ചിരിക്കുന്നത്.
ഡേ-മാന്‍ ഒരു കോമിക് കട നടത്തുന്നു.അയാള്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അത് നടക്കുന്നില്ല.കുടുംബവും ആയി മുന്നോട്ടു പോകുന്ന അയാള്‍ സ്വയം ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥന്‍ ആയി അവരോധിച്ച് കൊണ്ട് ഓണ്‍ലൈനില്‍ ഉള്ള ഫോറമുകളില്‍ കേസ് അന്വേഷണം നടത്തുന്നത് ഹോബി ആക്കിയിരിക്കുന്നു.കൊലപാതകം നടന്ന വീട്ടില്‍ രാവിലെ ആണ് ഡേ മാന്‍ തന്‍റെ സുഹൃത്തിന്റെ ഭാര്യ കൊല്ലപ്പെട്ടതായി മനസ്സിലാക്കുന്നത്.
കേസില്‍ തോന്നിയ കൌതുകം കാരണം അയാളും കൂടെ കൂടുന്നു.എന്നാല്‍ അപ്രതീക്ഷിതം ആയി ജൂന്‍ സൂ ആണ് കൊലപാതകി എന്ന രീതിയില്‍ തെളിവുകള്‍ വരുന്നു.എന്നാല്‍ തന്‍റെ സുഹൃത്ത് അല്ല കൊലപാതകി എന്ന വിശ്വാസത്തില്‍ ഡേ മാന്‍ കേസന്വേഷണം ആരംഭിക്കുന്നു.അതും, എന്നും അയാളുടെ കഴിവില്‍ സംശയം പ്രകടിപ്പിക്കുന്ന മറ്റൊരു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനായ ഡിട്ടക്ട്ടീവ് നോ യുടെ ഒപ്പം.
ഷെര്‍ലോക്ക് ഹോംസിന്റെ രീതി അവലംബിക്കാന്‍ ഡേ മാന്‍ ശ്രമിക്കുമ്പോള്‍ അതിലെ അപ്രായോഗികതയില്‍ ഊന്നല്‍ കൊടുക്കാന്‍ ആണ് നോ ശ്രമിക്കുന്നത്.രണ്ടു പേര്‍ക്കും താല്‍പ്പര്യമുള്ള സുഹൃത്താണ് ചെയ്യാത്ത കുറ്റം എന്ന് വിചാരിക്കുന്ന കേസില്‍ ജയിലില്‍ കിടക്കുന്നത്.അവര്‍ അവരുടെ ജോലി തുടങ്ങി.എന്നാല്‍ അവരെ കാത്തിരുന്നത് ദുരൂഹമായ സംഭവങ്ങള്‍ ആയിരുന്നു.സാധാരണ കൊലപാതകികള്‍ ചിന്തിക്കുന്നതിനും അപ്പുറം ഉള്ളത്.ഇവിടെ ആണ് ആദ്യം പറഞ്ഞ ഹിച്ച്കോക്കിയന്‍ ഘടകം കടന്നു വരുന്നത്.
ഒരു ക്രൈം സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ ഉള്ള ഗൗരവകരമായ അവതരണ രീതി ഉപേക്ഷിച്ച് കൂടുതല്‍ ജനകീയമായ,ഭൂരിപക്ഷ ആസ്വധകര്‍ക്ക് കൂടി ഇഷ്ടമാകുന്ന രീതിയില്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പരിചിതം അല്ലാത്ത രീതി ആയവര്‍ക്ക് പ്രത്യേകിച്ചും.എന്നാല്‍ ഇതേ പ്രമേയത്തില്‍ ഉള്ള മറ്റു ചിത്രം കണ്ടവര്‍ക്ക് പുതുമയേറിയ ആസ്വാദനം ആണ് The Accidental Detective നല്‍കുന്നത്.