The Bad Guys: Reign of Chaos
ദി ബാഡ് ഗയ്സ് : റെയ്ൻ ഓഫ് കയോസ് (2019)
എംസോൺ റിലീസ് – 1611
ഭാഷ: | കൊറിയൻ |
സംവിധാനം: | Yong-ho Son |
പരിഭാഷ: | അഖിൽ കൃഷ്ണ, റിയാസ് പുളിക്കൽ |
ജോണർ: | ആക്ഷൻ, ക്രൈം, ത്രില്ലർ |
കൊടുംകുറ്റവാളികളുമായി പോവുന്ന ജയിൽവാഹനം മുഖം മൂടിധാരികളായ കുറച്ചു ഗുണ്ടകൾ അപകടത്തിൽപ്പെടുത്തുന്നു. തുടർന്ന് അധോലോക നായകനും കൊലപാതകികളും കള്ളന്മാരുമടങ്ങുന്ന തടവുപ്പുള്ളികൾ സ്വതന്ത്രരാക്കപ്പെടുകയാണ്. സുരക്ഷയൊരുക്കാൻ ചെന്ന പോലീസുകാർ പലരും കൊല്ലപ്പെടുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനും തടവുപുള്ളികളെ പിടികൂടാനുമായി ഡെപ്യൂട്ടി കമ്മീഷണർ കുപ്രസിദ്ധിയാർജ്ജിച്ച സ്പെഷ്യൽ ക്രൈം യൂണിറ്റിനെ വീണ്ടും വിളിക്കുകയാണ്. മുൻ അധോലോക നായകനായ പാർക്ക് വൂങ്-ചൂളിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ഓഹ് ഗു-ടാക്ക് തന്റെ പഴയ പ്രശസ്ത കുറ്റാന്വേഷണ സംഘത്തെ വീണ്ടും പൊടിതട്ടിയെക്കുകയാണ്. സംഘത്തിലേക്ക് കോ യൂ-സോങ് എന്ന ചെറുപ്പക്കാരൻ പോലീസുകാരനും ജെസീക്ക എന്ന അതിബുദ്ധിമതിയായ നെറ്റ്‌വർക്ക് ഫ്രോഡും ചേരുകയാണ്. മൂവരും വ്യത്യസ്ത കേസുകൾക്ക് തടവുശിക്ഷയിലുള്ളവർ. അഥവാ ക്രിമിനൽസിനെ പിടിക്കാൻ ക്രിമിനൽസിന്റെ സ്പെഷ്യൽ ക്രൈം യൂണിറ്റ് ഇറങ്ങുകയാണ്.