എം-സോണ്‍ റിലീസ് – 2128
ഭാഷ | കൊറിയൻ |
സംവിധാനം | Kyung-taek Kwak |
പരിഭാഷ | രജിൽ എൻ. ആർ കാഞ്ഞങ്ങാട് |
ജോണർ | ആക്ഷൻ, ഡ്രാമ, വാർ |
1950ലെ കൊറിയൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം.
തങ്ങളുടെ പ്രധാന ലക്ഷ്യമായ ഇഞ്ചിയോൺ പിടിച്ചടക്കലിൽ നിന്നും വടക്കൻ കൊറിയൻ സേനയുടെ ശ്രദ്ധ മാറ്റുന്നതിനു വേണ്ടി പല പ്രദേശങ്ങളിലും ആക്രമണം അഴിച്ചു വിടാൻ തെ.കൊറിയ തീരുമാനിക്കുന്നു. അതിനായി ഒരു ഗറില്ലാ സേനയെ ജങ്സാരി തീരത്തേക്കയക്കുകയാണ്. വെറും രണ്ടാഴ്ച മാത്രം പട്ടാള-പരിശീലനം ലഭിച്ച 772 കുട്ടികളെ ഇതിനായി നിയോഗിക്കുന്നു. ആത്മഹത്യാപരമായ ഈ ദൗത്യത്തിന്റെ പ്രാധാന്യം എന്താണെന്നു പോലും അറിയാത്ത കുട്ടിപ്പട്ടാളക്കാരെയും കൊണ്ട് ക്യാപ്റ്റൻ ലീമ്യൂങ്ങ് ജുൻ, മൂൻസാൻ എന്ന പടുകൂറ്റൻ കപ്പലിൽ ജംഗ്സാരിയിലേക്ക് പുറപ്പെടുന്നു. അവിടെ അവരെ വരവേൽക്കുന്നത് വെടിയുണ്ടകളും ഷെല്ലുകളുമാണ്.
നോർത്ത് കൊറിയൻ സേനയുടെ ആൾബലത്തിലും കഴിവിനെയും അപേക്ഷിച്ച ദുർബലമായ ഈ സേനയുടെ ചെറുത്തു നിൽപ്പിന്റെയും പോരാട്ട വീര്യത്തിന്റേയും തനാതാവിഷ്കാരമാണ് ‘ജങ്സാരിയിലെ പോരാട്ടം. യുദ്ധത്തിനു നടുവിലും, വ്യക്തി ബന്ധങ്ങളിലെ വൈകാരിക നിമിഷങ്ങളെ വളരെ മനോഹരമായി ഒപ്പിയെടുക്കാൻ സിനിമയ്ക്ക് സാധിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഒരുപാടു ജീവിത- യുദ്ധരംഗങ്ങളും ചിത്രത്തിൽ സുലഭമായിട്ടുണ്ട്. രാജ്യം മറന്ന, രാജ്യത്തിനു വേണ്ടി ധീരമായി പൊരുതിയ കുട്ടിപ്പട്ടാളക്കാർക്കു വേണ്ടി സിനിമയെ സമർപ്പിക്കുകയാണ് സംവിധായകനിവിടെ.