The Battle Roar to Victory
ദി ബാറ്റില്‍ റോര്‍ ടു വിക്ടറി (2019)
എംസോൺ റിലീസ് – 2066
ഭാഷ: | ജാപ്പനീസ് , കൊറിയൻ |
സംവിധാനം: | Won Shin-yeon |
പരിഭാഷ: | മുഹമ്മദ് റാസിഫ് |
ജോണർ: | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
1910 കാലഘട്ടത്തിൽ കൊറിയ ജപ്പാൻ സാമ്രാജ്യത്തിന്റെ കോളനിയായി മാറി. പിന്നീട് 1919 ൽ നടന്ന മാർച്ചിൽ പങ്കെടുത്ത കൊറിയൻ ജനതയ്ക്ക് നേരെ ജപ്പാൻ സൈന്യം വെടിവെപ്പ് നടത്തി. തുടർന്ന് ജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.തൽഫലമായി സ്വതന്ത്ര പോരാളികൾ രൂപപ്പെടുകയും, അവരുടെ പ്രധാന താവളമായ ബോംഗോ-ഡോങ്ങിലേക്ക് നുഴഞ്ഞു കയറാൻ ജപ്പാൻ, എലൈറ്റ് ബറ്റാലിയൻ രൂപീകരിക്കുകയും ചെയ്തു. ഒടുവിൽ നാനാ തുറകളിലെയും സ്വാതന്ത്ര പോരാളികൾ ചേർന്ന് അവരുടെ ജീവൻ തന്നെ പണയം വെച്ച് കൊണ്ട് ഒരു വഴി തിരിച്ചു വിടൽ പദ്ധതി ആസൂത്രണം ചെയ്തു.