The Battleship Island
ദി ബാറ്റിൽഷിപ്പ് ഐലൻഡ് (2017)

എംസോൺ റിലീസ് – 1907

Download

18248 Downloads

IMDb

7.1/10

Movie

N/A

കൊറിയയിൽ മ്യൂസിക് ബാന്റ് നടത്തി ഉപജീവനം കഴിക്കുന്ന ലീ കാങ്-ഓകും മകളും അവരുടെ ബാന്റിലെ മറ്റ്‌ അംഗങ്ങളും കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതം ലക്ഷ്യം വച്ച് പൊലീസുകാർക്ക് കൈക്കൂലി കൊടുത്ത് ജപ്പാനിലേക്ക് പോകുന്നു. എന്നാൽ അവർ എത്തിപ്പെട്ടത് നാഗസാക്കിക്കടുത്ത്  കൽക്കരി ഖനനം നടക്കുന്ന ഹാഷിമ ദ്വീപിലായിരുന്നു. നരക തുല്യമായ അവരുടെ ജീവിതം അവിടെ തുടങ്ങുകയാണ്.

1945-ൽ രണ്ടാം ലോകമഹായുദ്ധ കാലത്ത്  ജാപ്പനീസ് കൊളോണിയൽ കാലത്തെ ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിക്കപ്പെട്ട ഹാഷിമ ദ്വീപിൽ നിന്നും ഏകദേശം 400-ഓളം കൊറിയക്കാർ രക്ഷപെടാൻ ശ്രമിക്കുന്ന ഈ സൗത്ത് കൊറിയൻ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് Seung-wan Ryoo ആണ്.

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിൽ Song Joong-Ki, So Ji-Sub, Hwang Jung-Min എന്നിവരോടൊപ്പം ട്രെയിൻ റ്റു ബുസാൻ എന്ന ചിത്രത്തിലൂടെ സുപരിചിതയായ Kim Soo-Ahn എന്ന ബാലതാരവും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു.