The Berlin File
ദി ബെർലിൻ ഫയൽ (2013)

എംസോൺ റിലീസ് – 2087

ഭാഷ: കൊറിയൻ
സംവിധാനം: Ryoo Seung-wan
പരിഭാഷ: തൗഫീക്ക് എ
ജോണർ: ആക്ഷൻ, ത്രില്ലർ

റ്യൂ സുങ് വാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ബെർലിൻ ഫയൽ.
ഒരു സ്പൈ മൂവി എന്ന നിലയിൽ വളരെ മികച്ച, ത്രില്ലടിപ്പിക്കുന്ന ചിത്രമാണ് ഇത്. തിരക്കഥയും സംവിധാനമികവും ചിത്രത്തിന് മികച്ച പിന്തുണയാണ് നൽകിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്ലോട്ട് ഇത്തിരി സങ്കീർണ്ണമാണ്. ഒരു നോർത്ത് കൊറിയൻ ഏജന്റ് ഉൾപ്പെട്ട രഹസ്യ ആയുധവിൽപന. എന്നാൽ ചതിക്കപ്പെടുന്ന അദ്ദേഹം അവിടുന്ന് രക്ഷപ്പെടുന്നു.. എന്നാൽ അയാളുടെ ഐഡന്റിറ്റി വെളിവാകുന്നു. തന്റെ ഭാര്യ കൂടി ഉൾപ്പെട്ട ഈ സംഭവങ്ങളിൽ നിന്നും തങ്ങളെ വേട്ടയാടുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ശ്രമം.
സമ്പത്തിനും പദവിക്കും വേണ്ടിയുള്ള ചതി. ഇതാണ് ഒറ്റവാക്കിൽ സിനിമ.തുടക്കം മുതൽ തന്നെ വളരെ വേഗത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ തെല്ലും നീരസം തോന്നില്ല ചിത്രത്തിലുടനീളം.. ഇടക്കിടക്ക് പല വഴിത്തിരിവുകളും സിനിമയിൽ വന്ന് ചേരുന്നുണ്ട്.ആക്ഷൻ രംഗങ്ങളൊക്കെ ചടുല വേഗത്തിൽ കോർത്തിണക്കി കാണികളെ ശരിക്കും ത്രില്ലടിപ്പിക്കാൻ പര്യാപ്തമാണ്.രാജ്യാന്തര ചലച്ചിത്ര മേളകളിൽ അനവധി പുരസ്കാരങ്ങളും നോമിനേഷനുകളും വാരിക്കൂട്ടിയ ചിത്രം മികച്ചൊരു ‘ആക്ഷൻ-ത്രില്ലർ’ ആണ്.