The Call
ദി കോൾ (2020)

എംസോൺ റിലീസ് – 2264

Download

30727 Downloads

IMDb

7.1/10

തന്റെ അമ്മയ്ക്ക് കാൻസർ ബാധിച്ചതുമൂലം ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയതിന് ശേഷം തന്റെ പഴയ വീട്ടിലേക്ക് പോകുകയാണ് നായിക സോ യൂൺ. പോകുന്ന വഴിക്ക് തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയും ചെയ്യുന്നു. വീട്ടിൽ എത്തി അതിലേക്ക് വിളിച്ചു കഴിഞ്ഞപ്പോൾ തന്നെ ലാൻഡ്ഫോണിൽ ഒരു കാൾ വരുന്നു. നമ്പർ മാറി വിളിച്ചതാണ് എന്നാണ് നായിക ആദ്യം വിചാരിച്ചത്. പക്ഷെ പിന്നീടാണ് മനസ്സിലാക്കുന്നത് ആ കാൾ വിളിച്ചത് 20 കൊല്ലം മുൻപ് ജീവിച്ച ഒരു സ്ത്രീ ആയിരുന്നു. മന്ത്രവാദിനിയായ അമ്മയുടെ വീട്ടുതടങ്കലിൽ കഴിയുന്ന ഒരു പെൺകുട്ടി ആയിരുന്നു അത്. ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന സോ യൂൺ അവളെ സഹായിക്കുന്നു. പക്ഷേ അതിന് അവള് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. വളരെ വലുത്. ടൈം ട്രാവൽ, ഹൊറർ, ത്രില്ലെർ എന്നീ ഗണത്തിൽപ്പെടുന്ന ചിത്രം 2020 ൽ ഇറങ്ങിയ ഒരു മികച്ച ത്രില്ലെർ ആയി നിരൂപക പ്രശംസ ഇതിനകം നേടിക്കഴിഞ്ഞു. ബാക്ക്ഗ്രൗണ്ട് മ്യൂസിക്, അഭിനേതാക്കളുടെ പ്രകടനം ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.