എം-സോണ്‍ റിലീസ് – 2144
ഭാഷ | കൊറിയൻ |
സംവിധാനം | Seung-wook Byeon, Seung-wook Byeon |
പരിഭാഷ | നിബിൻ ജിൻസി |
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി |
കുട്ടിക്കാലത്ത് ഉണ്ടായ ഒരു മനസികാഘാതത്തിന് ശേഷം ‘ക്ലോസ്ട്രോഫോബിയ’ (അടച്ചു മൂടപ്പെട്ട സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ അനിയന്ത്രിതമായ ഭയം തോന്നപ്പെടുന്ന അവസ്ഥ) എന്ന മനസികരോഗത്തിന്റെ പിടിയിലാണ് സോ-യോൺ. ഒരു പെറ്റ്‌ഷോപ്പിൽ വളർത്തുമൃഗങ്ങളെ ഒരുക്കുന്ന ജോലിയാണ് അവളുടേത്.
അങ്ങനെയിരിക്കെ ഒരു ദിവസം അവളുടെ കടയിൽ ഒരുക്കാനെത്തിയ സിൽക്കി എന്ന പൂച്ചയുടെ ഉടമയായ സ്ത്രീയെ തൊട്ടടുത്ത ദിവസം അവരുടെ ഫ്ളാറ്റിലെ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു… തുടർന്നു സോ-യോണിന്റെ പരിചയക്കാരൻ കൂടിയായ പൊലീസ് ഉദ്യോഗസ്ഥൻ ജുൻ-സിയോക്കിന്റെ നിർദ്ദേശപ്രകാരം സിൽക്കിയെ സോ-യോൺ വീട്ടിലേക്ക് കൊണ്ട് വരുന്നു… അതിന് ശേഷം സോ-യോണിന്റെ ജീവിതത്തിലും അത് പോലെ മറ്റുള്ളവർക്കും നിഗൂഢവും ഭയാനകവുമായ അനുഭവങ്ങൾ ഉണ്ടാകുന്നു… കൂടാതെ പൂച്ചകളുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹമരണങ്ങൾ കൂടി സംഭവിക്കുന്നതോടെ, സോ-യോണും ജുൻ-സിയോക്കും അതിന് പിന്നിലെ സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നു…
ക്ലൈമാക്സിൽ ചെറുതായി കണ്ണ് നനച്ചേക്കാവുന്ന ഈ ചിത്രം അമിതപ്രതീക്ഷകൾ ഇല്ലാതെ കണ്ടാൽ അത്യാവശ്യം നല്ലൊരു ഹൊറർ മിസ്റ്ററി കൊറിയൻ മൂവി തന്നെയാണ്.