എം-സോണ്‍ റിലീസ് – 96
ഭാഷ | കൊറിയന്‍ |
സംവിധാനം | Na Hong-jin |
പരിഭാഷ | ഫ്രാൻസിസ് സി വർഗീസ് |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
ദി യെല്ലോ സീ (2010), ദി വെയിലിംഗ് (2016) തുടങ്ങിയ സിനിമകളുടെ സംവിധായകനായ നാ ഹോങ്-ജിന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ചേസർ.
കൂട്ടിക്കൊടുപ്പുക്കാരനായ ജുങ്-ഹോ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. തന്റെ കീഴിലുള്ള പെൺക്കുട്ടികളെ കാണാതാവുക മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണയാൾ. കാണാതായവരെയെല്ലാം വിളിച്ചിരിക്കുന്നത് ഒരാളാണെന്ന് മനസിലാക്കുന്ന ജുങ്-ഹോ, അയാളെ കുടുക്കാൻ തീരുമാനിക്കുന്നു. അതിനായി തന്റെ മറ്റൊരു പെൺക്കുട്ടിയെ അയാൾ നിയോഗിക്കുന്നു. നായകൻ അവരെ പിന്തുടരാൻ തുടങ്ങുന്നു. പക്ഷേ അയാളുടെ കണക്ക് കൂട്ടലുകൾ തെറ്റുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം മുഴുവൻ.
യൂ യംഗ്-ചൊൾ എന്ന യഥാർത്ഥ സീരിയൽ കൊലപാതകിയുടെ കൊലപാതക പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. റിയലിസ്റ്റികായ അവതരണ രീതിയും, മികച്ച ഛായാഗ്രഹണവും, ചിത്രസംയോജനവും, സംഗീതവും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
N.B: അശ്ലീല സംഭാഷണങ്ങളും, വയലൻസും ഉള്ളതിനാൽ, പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണാൻ ശ്രദ്ധിക്കുക.