The Childe
ദ ചൈൽഡ് (2023)

എംസോൺ റിലീസ് – 3269

IMDb

6.8/10

Movie

N/A

ദ വിച്ച്: പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നീ സിനിമകൾ സംവിധാനം ചെയ്ത പാർക്ക്‌ ഹൂൻ-ജങിന്റെ 2023ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദ ചൈൽഡ്.

ഫിലിപ്പീൻ സ്വദേശിയായ മാതാവിന്റെ ഓപ്പറേഷന് വേണ്ടിയുള്ള പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് താൻ ഇതുവരെ കാണാത്ത കൊറിയയിലുള്ള സമ്പന്നനായ പിതാവിന്റെ അരികിലേക്ക് യാത്രതിരിച്ച മാർക്കോ എന്ന യുവാവിന് പിന്നീട് നേരിടേണ്ടി വന്നത് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങൾ ആയിരുന്നു. കൊറിയയിലേക്കുള്ള മാർക്കോയുടെ യാത്രയിലേക്ക് മറ്റൊരു അതിഥി കൂടി കടന്ന് വരുന്നുണ്ട് അയാൾ നായകനാണോ വില്ലനാണോ എന്നുള്ളത് സിനിമ കണ്ട് തന്നെ മനസിലാക്കുക.