എം-സോണ്‍ റിലീസ് – 855
ഭാഷ | കൊറിയൻ |
സംവിധാനം | Jae-young Kwak |
പരിഭാഷ | അരുൺ അശോകൻ, ശ്രീധർ |
ജോണർ | ഡ്രാമ, റൊമാൻസ് |
രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന രണ്ടു love triangle ആണ് ക്ലാസിക് എന്ന ചിത്രത്തിന്റെ പ്രമേയം. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ജി ഹ്യേ വീട് വൃത്തിയാക്കുന്നതിനിടയിൽ തന്റെ അമ്മയുടെ പഴയ കത്തുകൾ കാണാൻ ഇടയാകുന്നു. അതിലൂടെ അമ്മയുടെ പ്രണയത്തെക്കുറിച്ചും അവരെ ഇഷ്ടപ്പെട്ടിരുന്ന രണ്ട് പേരെക്കുറിച്ചും അവൾ കൂടുതൽ അറിയുന്നു. അതിനിടയിൽ അവളുടെ കൂട്ടുകാരിക്ക് ഇഷ്ടമുള്ള പയ്യനോട് അവൾക്കും ഇഷ്ടം തോന്നുമ്പോൾ വേറൊരു love triangle കൂടെ ഉടലെടുക്കുകയാണ്. രണ്ട് തലമുറയിലെയും പ്രണയം വളരെ ആർദ്രമായ രീതിയിൽ ചിത്രീകരിക്കാൻ ഈ ചിത്രത്തിനായിട്ടുണ്ട്. പ്രശസ്തമായ മറ്റൊരു പ്രണയചിത്രമായ My Sassy Girl ന്റെ സംവിധായകൻ വീണ്ടും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയപ്പോൾ അമ്മയായും മകളായും ഇരട്ടവേഷത്തിൽ വന്ന Son Ye-Jin അഭിനയത്തിലൂടെ ഒരുപാട് നിരൂപക പ്രശംസ ഏറ്റുവാങ്ങി.