The Con Artists
ദി കോണ്‍ ആര്‍ട്ടിസ്റ്റ്സ് (2014)

എംസോൺ റിലീസ് – 2033

ഭാഷ: കൊറിയൻ
സംവിധാനം: Hongsun Kim
പരിഭാഷ: തൗഫീക്ക് എ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

21019 Downloads

IMDb

6.5/10

Movie

N/A

150 മില്യൺ ആണ് അവർക്ക് മോഷ്ടിക്കേണ്ടത്. മൊത്തം ഒരു 3 ടണ്ണിന് അടുത്ത് ഭാരമുണ്ടാകും. ഒരു വലിയ വാഹനം നിറയാൻ മാത്രമുള്ള അത്രയും പണം. അതിനായുള്ള പ്ലാനുകൾ എല്ലാം തയ്യാറാക്കി അവർ ഇറങ്ങുകയായി. ഒരു പിഴവ് പോലും വരാത്ത പ്ലാനുകളുമായി. ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ മോഷണത്തിനായി.
മോഷണകലയിൽ ആഗ്രഗണ്യനായ നായകൻ. ഏത് മോഷണവും ചെയ്തു വിജയിപ്പിക്കാനുള്ള കഴിവുണ്ട് അയാൾക്ക്. ഏത് ലോക്കറും അയാൾക്ക് മുന്നിൽ തുറക്കപ്പെടും. ഒപ്പം സഹായികളായി ചില കൂട്ടാളികളുമുണ്ട്.
ആയിടെയാണ് സ്ഥലത്തെ പ്രധാന വില്ലൻ ഒരു ഗംഭീര മോഷണം ആസൂത്രണം ചെയ്യുന്നത്. 150 മില്യൺ വരുന്ന പണം കൊള്ള നടത്തുക. അതിനായി പറ്റിയ ആരെയും അയാൾക്ക് ഇതുവരെ കിട്ടിയിരുന്നില്ല. അങ്ങനെയാണ് നമ്മുടെ നായകന്റെയും കൂട്ടാളികളുടെയും എടുത്ത് അയാൾ എത്തിയത്. കൊള്ള നടത്താൻ അയാളെ സഹായിക്കാൻ ബ്ലാക്മെയിലിലൂടെ വില്ലന് സാധിച്ചതോടെ അയാൾക്ക് വേണ്ടി അവർ മോഷ്ടിക്കാൻ ഇറങ്ങുകയായി. തുടർന്നങ്ങോട്ട് ത്രില്ലും ട്വിസ്റ്റും സസ്പെന്സും അതിനുമേൽ സസ്പെന്സും എല്ലാം കൂടെയായി നല്ലൊരു ത്രില്ലറായി ചിത്രം നീങ്ങുന്നു.