The Front Line
ദി ഫ്രണ്ട് ലൈൻ (2011)
എംസോൺ റിലീസ് – 1486
കൊറിയന്‍ യുദ്ധത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ ഉത്തര – ദക്ഷിണ കൊറിയകളുടെ അതിർത്തിയിലുള്ള എയ്‌റോക് ഹിൽ എന്ന തന്ത്രപ്രധാനമായ ഒരു മലനിരയ്ക്ക് വേണ്ടി ഇരു കൊറിയകളുടെയും സൈനികര്‍ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം. മേശക്ക് ചുറ്റുമിരുന്ന് യുദ്ധം ചെയ്യാൻ ഓർഡർ ഇടുന്ന ഉന്നത ഉദ്യോഗസ്ഥർ സാധാരണ പട്ടാളക്കാരുടെ ജീവിതം എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് മികച്ച രീതിയിൽ ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞു. കൂടാതെ ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന യുദ്ധ രംഗങ്ങൾ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.